< Back
Kuwait

Kuwait
ഫലസ്തീനു വേണ്ടി ഇന്ത്യൻ ഇന്റർനാഷനൽ സ്കൂൾ സഹായധനം കൈമാറി
|20 Nov 2023 2:00 AM IST
ഗസയിലെ ഇസ്രയേൽ ഭീകരാക്രമണങ്ങളിൽ ദുരിതം അനുഭവിക്കുന്നവർക്ക് കുവൈത്തിലെ, ഇന്ത്യ ഇന്റർനാഷനൽ സ്കൂൾ സഹായധനം കൈമാറി.
വിദ്യാർത്ഥികളിൽ നിന്നും അധ്യാപകരിൽ നിന്നും മറ്റ് ജീവനക്കാരില്‍ നിന്നും പിരിച്ചെടുത്ത 3,161 ദിനാര്‍, കുവൈത്തിലെ റെഡ് ക്രെസെന്റ് സൊസൈറ്റിക്ക് കൈമാറി.
ചടങ്ങില്‍ സ്കൂള്‍ അധികൃതരും കെ.ആര്‍.സി.എസ് പ്രതിനിധികളും പങ്കെടുത്തു. ഫലസ്തീനു വേണ്ടിയുള്ള സഹായങ്ങൾ തുടരുകയാണ്. കഴിഞ്ഞ ദിവസവും കുവൈത്തിൽ നിന്നുള്ള വിമാനം ഈജിപ്തിലെത്തിയിരുന്നു.