< Back
Kuwait

Kuwait
ഇന്ത്യൻ ഇസ്ലാഹി സെൻറർ ബസ്വീറ സംഗമം സംഘടിപ്പിച്ചു
|31 Aug 2023 7:40 AM IST
ഇന്ത്യൻ ഇസ്ലാഹി സെൻറർ ഫർവാനിയ പീസ് ഓഡിറ്റോറിയത്തിൽ മാസാന്ത ബസ്വീറ സംഗമം സംഘടിപ്പിച്ചു. സംഗമം ഡോ. സലീം മാഷ് കുണ്ടുങ്ങൽ ഉത്ഘാടനം ചെയ്തു.
സദാചാരമുല്യങ്ങൾ മുറകെപ്പിടിച്ച്, വിശ്വാസത്തിലധിഷ്ടിതമായ ജീവിതം കണ്ടെത്തുവാന്‍ ശ്രദ്ധ പുലർത്തണമെന്ന് അദ്ദേഹം പറഞ്ഞു. യൂനുസ് സലീം അധ്യക്ഷത വഹിച്ചു.
സൈദ് മുഹമ്മദ് റഫീഖ്, ബിൻസീർ നാലകത്ത്, മനാഫ് മാത്തോട്ടം വിവിധ ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കി. എൻജി. ഉമ്മർ കുട്ടി മുഖ്യാതിഥിയായിരുന്നു. അബ്ദുൽ അസീസ് സലഫി,ഷാനിബ് പേരാമ്പ്ര, ഷെർഷാദ് കോഴിക്കോട്, ജംഷീർ തിരുന്നാവായ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.