< Back
Kuwait

Kuwait
കുവൈത്തില്‍ നുഴഞ്ഞു കയറ്റമെന്ന് സംശയം; ബുബിയാന്‍ ദ്വീപില്‍ കോസ്റ്റ് ഗാര്‍ഡ് പരിശോധന നടത്തി
|19 May 2022 2:05 PM IST
നുഴഞ്ഞു കയറ്റം ഉണ്ടായെന്ന സംശയത്തെ തുടര്‍ന്ന് ബുബിയാന്‍ ദ്വീപില്‍ കുവൈത്ത് കോസ്റ്റ് ഗാര്‍ഡ് പരിശോധന നടത്തി. അജ്ഞാത വസ്തു സമുദ്രാതിര്‍ത്തി കടന്നതായി റഡാര്‍ സംവിധാനം മുന്നറിയിപ്പ് നല്‍കിയതിനെ തുടര്‍ന്നാണ് കോസ്റ്റ് ഗാര്‍ഡ് ദ്വീപില്‍ ജാഗ്രതാനടപടിയെന്ന നിലയില്‍ പരിശോധന നടത്തിയത്.
സെന്‍ട്രല്‍ ഓപ്പറേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റും വ്യോമയാന വിഭാഗവും കോസ്റ്റ് ഗാര്‍ഡിന്റെ സഹായത്തിനായി പ്രദേശത്ത് എത്തിയിരുന്നു. മണിക്കൂറുകളോളം ദ്വീപില്‍ പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താന്‍ സാധിച്ചിട്ടില്ല.