< Back
Kuwait

Kuwait
ലൈസൻസില്ലാതെ പ്രവർത്തിച്ച ഭക്ഷണകേന്ദ്രത്തിൽ പരിശോധന; നിരവധി വിദേശികൾ പിടിയിൽ
|1 Jan 2023 10:09 AM IST
കുവൈത്തിൽ ലൈസൻസില്ലാതെ അനധികൃതമായി നടത്തിയിരുന്ന ഭക്ഷണകേന്ദ്രത്തിൽ നടത്തിയ റെയ്ഡിൽ നിരവധി വിദേശികളെ പിടികൂടി. രഹസ്യ വിവരം ലഭിച്ചതിനെത്തുടർന്ന് നടത്തിയ തിരച്ചിലിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
വൃത്തിഹീനമായ സ്ഥലങ്ങളിൽ സൂക്ഷിച്ച നിലയിൽ കണ്ടെത്തിയ 18 കിലോ കോഴിയിറച്ചിയും, 20 കിലോ പച്ചക്കറിയും പരിശോധനയിൽ പിടിച്ചെടുത്തു. അറസ്റ്റുചെയ്ത 10 സ്ത്രീകളേയും മൂന്ന് പുരുഷന്മാരെയും നിയമനടപടികൾ സ്വീകരിക്കുന്നതിനായി ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറിയതായി അധികൃതർ അറിയിച്ചു. ലൈസൻസില്ലാതെ പ്രവർത്തിച്ച വീട്ടിലേക്കുള്ള വൈദ്യുതി ബന്ധം വിച്ഛേദിച്ചിട്ടുമുണ്ട്.