< Back
Kuwait
കനത്ത ചൂടും പൊടിക്കാറ്റും; കുവൈത്തിൽ ജാഗ്രതാ മുന്നറിയിപ്പുമായി ജനറൽ ഫയർഫോഴ്സ്‌
Kuwait

കനത്ത ചൂടും പൊടിക്കാറ്റും; കുവൈത്തിൽ ജാഗ്രതാ മുന്നറിയിപ്പുമായി ജനറൽ ഫയർഫോഴ്സ്‌

Web Desk
|
18 July 2024 6:55 PM IST

അടിയന്തിരഘട്ടത്തിൽ സഹായത്തിന് എമർജൻസി നമ്പറിൽ (112) വിളിക്കാം

കുവൈത്ത് സിറ്റി : കുവൈത്തിൽ ഇന്ന് കനത്ത ചൂടിനൊപ്പം പൊടിക്കാറ്റും രൂപംകൊണ്ടു. രാവിലെ മുതൽ രൂപംകൊണ്ട കാറ്റ് മിക്കയിടത്തും പൊടിപടലങ്ങൾ പടർത്തി. കുവൈത്ത് സിറ്റി ഉൾപ്പടെയുള്ള രാജ്യത്തെ നഗരങ്ങളിൽ പൊടിക്കാറ്റ് ഉടലെടുത്തു. പൊടിപടലങ്ങൾ ദൂര കാഴ്ച കുറയ്ക്കാനും മറ്റു പ്രശ്‌നങ്ങൾക്കും കാരണമാകുമെന്നതിനാൽ ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയിരുന്നു.

വരും ദിവസങ്ങളിലും പൊടിപടലത്തിന് സാധ്യതയുണ്ടെന്ന് കാലാവസഥ വിഭാഗം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. പൊതുജനങ്ങൾ ജാഗ്രത പുലർത്തണമെന്ന് ജനറൽ ഫയർഫോഴ്സിന്റെ പബ്ലിക് റിലേഷൻസ് ആന്റ് മീഡിയ ഡിപ്പാർട്ട്മെന്റ് അറിയിച്ചു. അടിയന്തിരഘട്ടത്തിൽ സഹായത്തിന് എമർജൻസി (112) നമ്പരിൽ വിളിക്കാം.

Similar Posts