< Back
Kuwait
തൊഴിൽ നിയമ ലംഘകരെ കണ്ടെത്താൻ കുവൈത്തിൽ പരിശോധന തുടരുന്നു; 85 പേർ പിടിയിൽ
Kuwait

തൊഴിൽ നിയമ ലംഘകരെ കണ്ടെത്താൻ കുവൈത്തിൽ പരിശോധന തുടരുന്നു; 85 പേർ പിടിയിൽ

Web Desk
|
14 Aug 2023 11:12 PM IST

അറസ്റ്റിലായവരെ തുടര്‍ നടപടികള്‍ക്കായി ബന്ധപ്പെട്ട അധികാരികള്‍ക്ക് കൈമാറി.

കുവൈത്തില്‍ താമസ, തൊഴിൽ നിയമ ലംഘകരെ കണ്ടെത്തുന്നതിനായുള്ള സുരക്ഷാ പരിശോധന തുടരുന്നു. കഴിഞ്ഞ ദിവസം ആഭ്യന്തര മന്ത്രലായത്തിന്‍റെ നേതൃത്വത്തില്‍ നടന്ന പരിശോധനയില്‍ 85 പേർ പിടിയിലായി.

ഫർവാനിയ, ജലീബ് അൽ ഷുയൂഖ്,ഖൈത്താൻ,മഹ്ബൂല,മംഗഫ് എന്നിവിടങ്ങളിൽ നിന്നായാണ് വിവിധ രാജ്യക്കാരായ പ്രതികള്‍ പിടിയിലായത്.അറസ്റ്റിലായവരെ തുടര്‍ നടപടികള്‍ക്കായി ബന്ധപ്പെട്ട അധികാരികള്‍ക്ക് കൈമാറി.

Similar Posts