< Back
Kuwait
കുവൈത്തില്‍ വാഹനങ്ങളിലെ എക്‌സ്‌ഹോസ്റ്റ് സംവിധാനങ്ങളിൽ മാറ്റങ്ങൾ വരുത്തുന്നത് നിയമ വിരുദ്ധം
Kuwait

കുവൈത്തില്‍ വാഹനങ്ങളിലെ എക്‌സ്‌ഹോസ്റ്റ് സംവിധാനങ്ങളിൽ മാറ്റങ്ങൾ വരുത്തുന്നത് നിയമ വിരുദ്ധം

Web Desk
|
9 Jan 2023 10:05 PM IST

സൈലൻസറുകൾ മാറ്റുന്നത് വാഹന രജിസ്ട്രേഷൻ ലംഘനമായതിനാൽ വാഹനയുടമക്ക് കനത്ത പിഴ ചുമത്തും

കുവൈത്ത് സിറ്റി: കുവൈത്തില്‍ വാഹനങ്ങളിൽ നിലവിലുള്ള എക്‌സ്‌ഹോസ്റ്റ് സംവിധാനങ്ങളിൽ അമിത ശബ്ദത്തിനിടയാകുന്ന രീതിയിൽ മാറ്റങ്ങൾ വരുത്തുന്നത് നിയമ വിരുദ്ധമാണെന്ന് ആഭ്യന്തര മന്ത്രാലയം. രൂപ മാറ്റം വരുത്തുന്നത് വാഹനത്തിന്‍റെ പ്രകടനത്തെ കാര്യമായി ബാധിക്കും. ഇത്തരം നിയമ ലംഘനം നടത്തുന്ന വാഹനങ്ങൾക്ക് എക്‌സ്‌ഹോസ്റ്റുകൾ വിതരണം ചെയ്യുന്ന കമ്പനികൾ അടച്ചുപൂട്ടുമെന്ന് ആഭ്യന്തര മന്ത്രി ഷെയ്ഖ് തലാൽ അൽ ഖാലിദ് വ്യക്തമാക്കി.

സൈലൻസറുകൾ മാറ്റുന്നത് വാഹന രജിസ്ട്രേഷൻ ലംഘനമായതിനാൽ വാഹനയുടമക്ക് കനത്ത പിഴ ചുമത്തും. വലിയ ശബ്ദമുണ്ടാക്കി റോഡിലൂടെ ചീറിപ്പാഞ്ഞുപോവുന്ന വാഹനങ്ങള്‍ പരിശോധിക്കുവാന്‍ ആഭ്യന്തര, വാണിജ്യ മന്ത്രാലയങ്ങളുടെ നേതൃത്വത്തില്‍ പ്രത്യേക സംഘത്തെ നിയോഗിച്ചതായി ജനറൽ ട്രാഫിക് ആൻഡ് ഓപ്പറേഷൻസ് അഫയേഴ്‌സ് അസിസ്റ്റന്‍റ് അണ്ടർ സെക്രട്ടറി മേജർ ജനറൽ ജമാൽ അൽ സയേഗ് ‍ അറിയിച്ചു. നിയമലംഘനം നടത്തുന്ന വാഹനങ്ങൾ പിടിച്ചെടുക്കുകയും വാഹനങ്ങള്‍ പരിശോധിക്കുന്നതിനായി പരിശോധന കേന്ദ്രങ്ങള്‍ സ്ഥാപിക്കുമെന്നും അധികൃതര്‍ പറഞ്ഞു.

Similar Posts