< Back
Kuwait

Kuwait
വനിത ദിനത്തിൽ മുഴുവൻ സ്ത്രീ ജീവനക്കാരുമായി പറന്ന് ജസീറ എയർവേയ്സ്
|10 March 2023 10:13 AM IST
അന്താരാഷ്രട വനിത ദിനത്തിൽ മുഴുവൻ സ്ത്രീ ജീവനക്കാരുമായി പറന്ന് ജസീറ എയർവേയ്സ്. കുവൈത്തിൽനിന്ന് റിയാദിലേക്കുള്ള വിമാനമാണ് ഡെക്കും ക്യാബിൻ ക്രൂവും ഉൾപ്പെടെ സ്ത്രീകളുടെ നിയന്ത്രണത്താൽ പറന്നത്.
പുരുഷ കേന്ദ്രീകൃതമായി കണക്കാക്കപ്പെടുന്ന ഒരു വ്യവസായത്തിൽ ഇത് സുപ്രധാന നേട്ടമാണെന്നും ജസീറ എയർവേയ്സ് അറിയിച്ചു. വിമാനത്തിൽ പൈലറ്റും സഹപൈലറ്റും ഉൾപ്പെടെ എട്ടംഗ വനിതാ ജീവനക്കാരും 172 യാത്രക്കാരുണ്ടായിരുന്നു. 68 രാജ്യങ്ങളിൽ നിന്നുള്ള 1,200ലധികം ജീവനക്കാരുള്ള എയർലൈൻ, വൈവിധ്യവും ലിംഗസമത്വവും പ്രോത്സാഹിപ്പിക്കുന്നതായും ജസീറ എയർവേയ്സ് അറിയിച്ചു.
