< Back
Kuwait

Kuwait
ബീച്ചുകളില്‍ മുനിസിപ്പാലിറ്റിയുടെ നേതൃത്വത്തില്‍ വിവിധ വകുപ്പുകളുടെ സംയുക്ത പരിശോധന
|6 July 2023 10:11 AM IST
കുവൈത്തിലെ ബീച്ചുകളില്‍ മുനിസിപ്പാലിറ്റിയുടെ നേതൃത്വത്തില്‍ വിവിധ വകുപ്പുകളുടെ സംയുക്ത പരിശോധന നടന്നു. കടൽത്തീരങ്ങൾ താമസക്കാര്‍ കൈയ്യേറി അനധികൃത നിര്‍മ്മാണങ്ങള്‍ നടത്തിയതിനെ തുടര്‍ന്നാണ് പരിശോധന വ്യാപകമാക്കിയത്.
പൊതു ബീച്ചുകള്‍ കൈയ്യേറി ചാലറ്റുകള്‍ നിര്‍മ്മിക്കുകയും പൊതുജനങ്ങള്‍ക്ക് പ്രവേശനം തടയുകയും ചെയ്യുന്നത് ക്രിമിനല്‍ കുറ്റമാണെന്ന് മുന്‍സിപ്പാലിറ്റി അധികൃതര്‍ അറിയിച്ചു.
ഇത്തരത്തിലുള്ള അനധികൃത കൈയ്യേറ്റം ദേശീയ സ്വത്തിലേക്കുള്ള കടന്നുകയറ്റമായി കണക്കാക്കുമെന്ന് മുനിസിപ്പാലിറ്റി മുന്നറിയിപ്പ് നല്‍കി. പരിശോധന അടുത്ത ദിവസങ്ങളിലും തുടരുമെന്ന് അധികൃതര്‍ വ്യക്തമാക്കി.