< Back
Kuwait

Kuwait
ജുവാൻ അൻറോണിയോ കുവൈത്ത് ഫുട്ബാൾ ടീമിൻറെ പുതിയ പരിശീലകൻ
|19 July 2024 6:33 PM IST
ജുവാൻ പിസിയുമായി ഒരു വർഷത്തെ കരാർ ഒപ്പിട്ടതായി കുവൈത്ത് ഫുട്ബാൾ ഫെഡറേഷൻ അറിയിച്ചു
കുവൈത്ത് സിറ്റി: കുവൈത്ത് ഫുട്ബാൾ ടീമിൻറെ പരിശീലകനായി ജുവാൻ അൻറോണിയോയെ നിയമിച്ചു. ജുവാൻ പിസിയുമായി ഒരു വർഷത്തെ കരാർ ഒപ്പിട്ടതായി കുവൈത്ത് ഫുട്ബാൾ ഫെഡറേഷൻ ആക്ടിങ് ചെയർമാൻ ഹയേഫ് അൽ മുതൈരി അറിയിച്ചു.
അർജൻറീനയിൽ ജനിച്ച ജുവാൻ പിസി നാലു വർഷം സ്‌പെയിൻ ദേശീയ ടീമിനെ പ്രതിനിധാനം ചെയ്ത് ഒരു ലോകകപ്പിലും ഒരു യൂറോപ്യൻ ചാമ്പ്യൻഷിപ്പിലും കളത്തിലറങ്ങിയിട്ടുണ്ട്. 2018ലെ ലോകകപ്പിൽ സൗദി അറേബ്യയേയും 2023ൽ ബഹ്‌റൈൻ ടീമിന്റെയും കോച്ചായിരുന്നു. കുവൈത്ത് ടീമിന്റെ മികച്ച പ്രകടനത്തിന് ജുവാൻ പിസിയുടെ പരിശീലനം ഗുണം ചെയ്യുമെന്ന് ഫുട്ബാൾ ഫെഡറേഷൻ പറഞ്ഞു.