< Back
Kuwait

Kuwait
കല ട്രസ്റ്റ് അവാർഡ് ദാനവും വിദ്യഭാസ എൻഡോവ്മെന്റ് വിതരണവും ആലപ്പുഴയിൽ
|28 Aug 2023 1:56 PM IST
കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ, കുവൈത്തിന് കീഴിലുള്ള കല ട്രസ്റ്റ് വർഷംതോറും നടത്തിവരുന്ന അവാർഡ് ദാനവും, വിദ്യഭാസ എൻഡോവ്മെന്റ് വിതരണവും സെപ്റ്റംബർ 3 ഞായറാഴ്ച വൈകിട്ട് ആലപ്പുഴ റെയ്‌ബാൻ ഓഡിറ്റോറിയത്തിൽ സംഘടിപ്പിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.
സമ്മേളനം സംസ്ഥാന സംസ്കാരിക ഫിഷറിസ് മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്യും. കല കുവൈറ്റ് അംഗങ്ങൾക്കായി നിർമ്മിച്ച് നൽകുന്ന നാല് വീടുകളുടെ നിർമ്മാണോദ്‌ഘാടനവും ചടങ്ങില്‍ നടക്കും. സി.പി.എം ജില്ലാ സെക്രട്ടറി ആർ നാസര്‍, എ.കെ ബാലന്‍, സി.ബി ചന്ദ്രബാബു, എ.എം ആരീഫ് എം.പി, എം.എല്‍.എമാരായ എച്ച് സലാം, ചിത്താരഞ്ജൻ എന്നിവര്‍ പങ്കെടുക്കും.