< Back
Kuwait

Kuwait
കുവൈത്തിൽ നിന്നുള്ള കണ്ണൂർ എയർഇന്ത്യ എക്സ്പ്രെസുകൾ റദ്ദാക്കി
|28 Nov 2023 2:05 AM IST
കുവൈത്തിൽ നിന്നുള്ള കണ്ണൂർ എയർഇന്ത്യ എക്സ്പ്രെസുകൾ റദ്ദാക്കി. നവംബര്‍ 30, ഡിസംബർ എഴ് തിയതികളിലുള്ള സർവീസുകളാണ് റദ്ദാക്കിയത്. എന്നാല്‍ റദ്ദാക്കിയ സർവീസുകൾക്ക് പകരം ഡിസംബർ ഒന്ന്, എട്ട് തിയതികളിൽ പ്രത്യേക സർവീസുകൾ നടത്തുമെന്ന് എയർ ഇന്ത്യ അറിയിച്ചു.
റദ്ദാക്കിയ ദിവസങ്ങളിൽ ബുക്ക് ചെയ്ത യാത്രക്കാർക്ക് എഴു ദിവസത്തിനിടെയുള്ള മറ്റു ദിവസങ്ങളിലേക്ക് സൗജന്യമായി ടിക്കറ്റ് മാറ്റാന്നുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.
അതേസമയം,കുവൈത്തില്‍ നിന്നും കേരളത്തിലേക്കുള്ള ഡിസംബറിലെ ടിക്കറ്റ് നിരക്കിൽ വര്‍ദ്ധനവ് രേഖപ്പെടുത്തിയതായി ട്രാവല്‍ എജന്‍സികള്‍ അറിയിച്ചു.