< Back
Kuwait
ഫോകിന്റെ നേതൃത്വത്തിൽ കണ്ണൂർ മഹോത്സവം 2022 സംഘടിപ്പിക്കുന്നു
Kuwait

ഫോകിന്റെ നേതൃത്വത്തിൽ 'കണ്ണൂർ മഹോത്സവം 2022' സംഘടിപ്പിക്കുന്നു

Web Desk
|
5 Oct 2022 12:14 PM IST

കണ്ണൂർ ജില്ലക്കാരുടെ കൂട്ടായ്മയായ ഫോകിന്റെ നേതൃത്വത്തിൽ 'കണ്ണൂർ മഹോത്സവം 2022' സംഘടിപ്പിക്കുന്നു. പതിനേഴാം വാർഷികാഘോഷത്തിന്റെ ഭാഗമായി സാംസ്‌കാരിക സമ്മേളനവും ഗാനമേളയും മെന്റലിസം ഷോയും അരങ്ങേറുമെന്ന് ഭാരവാഹികൾ അറിയിച്ചു.

വെള്ളിയാഴ്ച മഹബുല്ല ഇന്നോവ ഇന്റർനാഷനൽ സ്‌കൂൾ ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ പത്ത്, പന്ത്രണ്ട് ക്ലാസുകളിൽ ഉന്നത വിജയം നേടിയ വിദ്യാർഥികൾക്കുള്ള അവാർഡും ഗോൾഡൻ ഫോക്ക് അവാർഡ് ജേതാവ് കണ്ണൂർ ധർമശാല മാതൃക അന്ധവിദ്യാലയത്തിന്റെ പ്രിൻസിപ്പൽ സി.വി നാരായണൻ മാസ്റ്റർക്കുള്ള പുരസ്‌കാരവും വിതരണംചെയ്യും.

ഡോ. സുകുമാർ അഴീക്കോടിന്റെ പത്താം ചരമവാർഷികത്തോടനുബന്ധിച്ച് ഏർപ്പെടുത്തിയ ഗുരുസാഗര പുരസ്‌കാരത്തിന് ധർമരാജ് മടപ്പള്ളി അർഹനായി. കാപ്പി എന്ന നോവലാണ് പുരസ്‌കാരത്തിന് അർഹനാക്കിയത്. പുരസ്‌കാരം കണ്ണൂർ മഹോത്സവത്തിന്റെ വേദിയിൽ കൈമാറുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. സേവ്യർ ആന്റണി, ലിജീഷ് പി, രജിത്ത് കെ.സി, മഹേഷ് കുമാർ, ജിതേഷ് എം.പി, സജിജ മഹേഷ് എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.

Similar Posts