< Back
Kuwait

Kuwait
കേരള ആർട്ട് ലവേഴ്‌സ് അസോസിയേഷൻ കുവൈത്ത് പ്രതിനിധി സമ്മേളനം 27ന്
|12 Jan 2023 1:50 PM IST
കേരള ആർട്ട് ലവേഴ്‌സ് അസോസിയേഷൻ കുവൈത്ത് 44ാമത് വാർഷിക പ്രതിനിധി സമ്മേളനം ഈ മാസം 27ന് അസ്പിയർ സ്‌കൂൾ അബ്ബാസിയയിൽ നടക്കും. ഡോ. രാജാ ഹരിപ്രസാദ് സമ്മേളനം ഉദ്ഘാടനം ചെയ്യും.
കുവൈത്തിലെ നാലു മേഖലകളിൽനിന്നുമായി 308 പ്രതിനിധികളും കേന്ദ്രക്കമ്മിറ്റി അംഗങ്ങളുമാണ് സമ്മേളനത്തിൽ പങ്കെടുക്കുക. സമ്മേളനത്തിന്റെ സുഗമമായ നടത്തിപ്പിന് സി.കെ നൗഷാദ് ചെയർമാനും, ജ്യോതിഷ് ചെറിയാൻ വൈസ് ചെയർമാനും കല കുവൈത്ത് ജനറൽ സെക്രട്ടറി ജെ. സജി കൺവീനറുമായ വിപുലമായ സ്വാഗതസംഘം രൂപീകരിച്ചതായി ഭാരവാഹികൾ അറിയിച്ചു.