< Back
Kuwait
കേരള യുണൈറ്റഡ് ഡിസ്ട്രിക്ട് അസോസിയേഷൻ ഇഫ്താർ സംഗമം സംഘടിപ്പിച്ചു
Kuwait

കേരള യുണൈറ്റഡ് ഡിസ്ട്രിക്ട് അസോസിയേഷൻ ഇഫ്താർ സംഗമം സംഘടിപ്പിച്ചു

Web Desk
|
28 March 2025 10:40 AM IST

റോയൽ സീഗൾ ഗ്രൂപ്പ് ചെയർമാൻ സുനിൽ പറക്കപ്പാടത്ത് ഉദ്ഘാടനം ചെയ്തു.

കുവൈത്ത് സിറ്റി: കേരള യുണൈറ്റഡ് ഡിസ്ട്രിക്ട് അസോസിയേഷൻ (കുട കുവൈത്ത് ) 2025 ഇഫ്താർ സംഗമം ദജീജ് മെട്രോ ഹാളിൽ നടന്നു. ജനറൽ കൺവീനർ മാർട്ടിൻ മാത്യു അധ്യക്ഷത വഹിച്ചു. റോയൽ സീഗൾ ഗ്രൂപ്പ് ചെയർമാൻ സുനിൽ പറക്കപ്പാടത്ത് ഉദ്ഘാടനം ചെയ്തു.

ഡോ. ആലീഫ് ഷുക്കൂർ റമദാൻ സന്ദേശം നൽകി. ഗ്രാൻഡ് ഹൈപ്പർ കുവൈറ്റ് റീജിയണൽ ഡയറക്ടർ അയ്യൂബ് കച്ചേരി, മെട്രോ മെഡിക്കൽ ഗ്രൂപ്പ് ചെയർമാൻ ഹംസ പയ്യന്നൂർ, വിവിധ സാമൂഹിക, ജില്ലാ സംഘടനാ നേതാക്കൾ പങ്കെടുത്തു. കൺവീനർ സക്കീർ പുതുനഗരം സ്വാഗതം പറഞ്ഞു. ജിനേഷ് ജോസ് നന്ദി രേഖപ്പെടുത്തി. ചടങ്ങിനോടനുബന്ധിച്ച് വിപുലമായ നോമ്പുതുറയും ഒരുക്കി

Related Tags :
Similar Posts