< Back
Kuwait
ഖൈത്താൻ ഇസ്ലാമിക് മദ്രസ മീലാദ് ഫെസ്റ്റിന് സമാപനം
Kuwait

ഖൈത്താൻ ഇസ്ലാമിക് മദ്രസ മീലാദ് ഫെസ്റ്റിന് സമാപനം

Web Desk
|
21 Nov 2022 10:06 PM IST

ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്കുള്ള സമ്മാനങ്ങളും സർട്ടിഫിക്കറ്റുകളും ചടങ്ങിൽ വിതരണം ചെയ്തു

ഖൈത്താൻ ഇസ്‌ലാമിക് മദ്രസ്സ മീലാദ് ഫെസ്റ്റ് സമാപിച്ചു.വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികള്‍ അരങ്ങേറിയ സാംസ്കാരിക സമ്മേളനം അലവി സഖാഫി തെഞ്ചേരി ഉദ്ഘാടനം ചെയ്തു. അഹ്‌മദ്‌ സഖാഫി കാവനൂർ മുഖ്യ പ്രഭാഷണം നടത്തി.


മദ്രസ്സാ വാർഷികപ്പരീക്ഷകളിലും വിവിധ എക്‌സലൻസി കോമ്പറ്റീഷനുകളിലും ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്കുള്ള സമ്മാനങ്ങളും സർട്ടിഫിക്കറ്റുകളും ചടങ്ങിൽ വിതരണം ചെയ്തു. അബ്ദുല്ല വടകര, മുഹമ്മദലി സഖാഫി, റഫീക്ക്‌ കൊച്ചനൂർ, റഫീഖ് അഹ്‌സനി, ബാദ്ഷ മുട്ടന്നൂർ, സലീം മാസ്റ്റർ കൊച്ചനൂർ എന്നീവര്‍ ആശംസകള്‍ നേര്‍ന്നു. അബു മുഹമ്മദ്‌ യോഗം നിയന്ത്രിച്ചു.

Similar Posts