< Back
Kuwait

Kuwait
കെ.ഐ.ജി ഫർവാനിയ ഏരിയ 'മർഹബൻ യാ റമദാൻ' സംഘടിപ്പിച്ചു
|23 March 2023 10:18 PM IST
ഫർവാനിയ ഐഡിയൽ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ ഏരിയ പ്രസിഡന്റ് സി.കെ. നജീബ് അധ്യക്ഷത വഹിച്ചു
കുവൈത്ത് സിറ്റി: കെ.ഐ.ജി ഫർവാനിയ ഏരിയ മർഹബൻ യാ റമദാൻ സംഘടിപ്പിച്ചു. ഇത്തിഹാദുൽ ഉലമ സംസ്ഥാന സമിതി അംഗം വി.പി ഷൗക്കത്തലി മുഖ്യ പ്രഭാഷണം നടത്തി. ഉത്തമ വ്യക്തിത്വത്തിന്റെയും ഉൽകൃഷ്ട സമൂഹത്തിന്റെയും സൃഷ്ടിപ്പാണ് റമദാൻ പാഠശാലയിലൂടെ നടക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഫർവാനിയ ഐഡിയൽ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ ഏരിയ പ്രസിഡന്റ് സി.കെ. നജീബ് അധ്യക്ഷത വഹിച്ചു. കെ.ഐ.ജി പ്രസിഡന്റ് പി.ടി.ശരീഫ്,ഫിറോസ് ഹമീദ്, ഹാഫിസ് പാടൂർ എന്നിവർ സംബന്ധിച്ചു.