< Back
Kuwait
നന്മയും സ്‌നേഹവും സമൂഹത്തിന്റെ വളർച്ചക്ക് അനിവാര്യം; ഡോ. ബഹാഉദ്ദീൻ നദ്‌വി
Kuwait

'നന്മയും സ്‌നേഹവും സമൂഹത്തിന്റെ വളർച്ചക്ക് അനിവാര്യം'; ഡോ. ബഹാഉദ്ദീൻ നദ്‌വി

Web Desk
|
7 Oct 2025 7:36 PM IST

കുവൈത്ത് കെഎംസിസി സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം

കുവൈത്ത് സിറ്റി: നന്മയിൽ സംഘടിതമാകുന്ന മനുഷ്യ വിഭവ ശേഷിയാണ് സമൂഹത്തിന്റെ വളർച്ചയെ സ്വാധീനിക്കുന്നതെന്ന് ദാറുൽ ഹുദ ഇസ്ലാമിക് യൂണിവേഴ്‌സിറ്റി വൈസ് ചാൻസലർ ഡോ. ബഹാഉദ്ദീൻ നദ്‌വി അഭിപ്രായപ്പെട്ടു. നന്മയും സ്‌നേഹവും അനുസരിക്കുന്ന സമൂഹമാണ് നിലനിൽപിനും മുന്നേറ്റത്തിനും പാത തെളിയിക്കുന്നതെന്നും നന്മയില്ലാത്ത ലോകം അന്ധകാരത്തിൽ മുങ്ങിയിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. കുവൈത്ത് കെഎംസിസി സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഫർവാനിയയിലെ കെഎംസിസി സംസ്ഥാന കമ്മിറ്റി ഓഫീസിൽ നടന്ന ചടങ്ങിൽ മുസ്ലിം ലീഗ് തൃശൂർ ജില്ലാ പ്രസിഡൻറ് സിഎ റഷീദ് ഉദ്ഘാടനം ചെയ്തു. കെഎംസിസി സംസ്ഥാന പ്രസിഡൻറ് സയ്യിദ് നാസർ അൽ മഷ്ഹൂർ തങ്ങൾ അധ്യക്ഷനായി. മുസ്ലിം ലീഗ് സംസ്ഥാന പ്രവർത്തക സമിതി അംഗം അസീസ് കുമാരനല്ലൂർ, ഡോ. സുബൈർ ഹുദവി, റഊഫ് മഷ്ഹൂർ, ഇഖ്ബാൽ മാവിലാടം, ഫാറൂഖ് ഹമദാനി, എംആർ നാസർ, ഡോ. മുഹമ്മദലി, ഗഫൂർ വയനാട്, സലാം ചെട്ടിപ്പടി, സലാം പട്ടാമ്പി എന്നിവർ പ്രസംഗിച്ചു. അജ്മൽ മാഷ് ഖിറാഅത്ത് നടത്തി. കെ.എം.സി.സി ജനറൽ സെക്രട്ടറി മുസ്തഫ കാരി സ്വാഗതവും ട്രഷറർ ഹാരിസ് വള്ളിയോത്ത് നന്ദിയും അറിയിച്ചു.

Related Tags :
Similar Posts