< Back
Kuwait
പിപിഇ കിറ്റ് അഴിമതി: ആരോപണങ്ങൾ അടിസ്ഥാനരഹിതമെന്ന് ശൈലജ ടീച്ചർ
Kuwait

പിപിഇ കിറ്റ് അഴിമതി: ആരോപണങ്ങൾ അടിസ്ഥാനരഹിതമെന്ന് ശൈലജ ടീച്ചർ

Web Desk
|
15 Oct 2022 4:59 PM IST

മുഖ്യമന്ത്രി പറഞ്ഞിട്ടാണ് വാങ്ങിയതെന്ന രീതിയിൽ വാർത്തകൾ കണ്ടൂ. തന്‍റെ പരാമർശങ്ങൾ വളച്ചൊടിച്ചതായും മുഖ്യമന്ത്രിയെ വിഷയത്തിലേക്ക് അനാവശ്യമായി കൊണ്ടുവരികയാണെന്നും ടീച്ചർ വ്യക്തമാക്കി.

കുവൈത്ത് സിറ്റി: ആരോപണങ്ങൾ അടിസ്ഥാനരഹിതമെന്ന് ശൈലജ ടീച്ചർ. പ്രതിപക്ഷ ആരോപണത്തിന് അസംബ്ലിയിൽ തന്നെ മറുപടി കൊടുത്തതാണ്. മുഖ്യമന്ത്രി പറഞ്ഞിട്ടാണ് വാങ്ങിയതെന്ന രീതിയിൽ വാർത്തകൾ കണ്ടൂ. തന്‍റെ പരാമർശങ്ങൾ വളച്ചോടിച്ചതായും മുഖ്യമന്ത്രിയെ വിഷയത്തിലേക്ക് അനാവശ്യമായി കൊണ്ടുവരികയാണെന്നും ടീച്ചർ വ്യക്തമാക്കി. പിപിഇ കിറ്റ് വാങ്ങുന്നത് കാബിനറ്റ് തീരുമാനമായിരുന്നു. പിപിഇ കിറ്റ് 500 രൂപക്കും 1500 രൂപക്കും വാങ്ങിയിട്ടുണ്ട്. മനുഷ്യരുടെ ജീവൻ രക്ഷിക്കുവാൻ ആണ് സർക്കാർ ശ്രമിച്ചത്. ലോകായുക്ത മുന്നിൽ കാര്യങ്ങള്‍ ബോധ്യപ്പെടുത്തും. ഡിസാസ്റ്റർ എങ്ങനെയാണ് കൈകാര്യം ചെയ്യുകയെന്ന് ലോകായുക്തയ്ക്ക് മനസ്സിലാകുമെന്നും മരിച്ചു പോവാതിരിക്കാൻ ആളുകളെ സംരക്ഷിക്കുവാൻ എടുത്ത തീരുമാനമെന്ന കാര്യത്തിൽ ഒരു സംശയവും ഇല്ലെന്നും ശൈലജ ടീച്ചർ പറഞ്ഞു.


Similar Posts