< Back
Kuwait

Kuwait
കെ.കെ.ഐ.സി ഫർവാനിയ സോണൽ കമ്മിറ്റി സെമിനാർ സംഘടിപ്പിക്കുന്നു
|14 July 2023 1:49 AM IST
കെ.കെ.ഐ.സി ഫർവാനിയ സോണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ വ്യക്തിനിയമം; വിശ്വാസവും രാഷ്ട്രീയവും എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിക്കുന്നു.
‘വിശ്വാസം, സംസ്കരണം, സമാധാനം’ എന്ന തലക്കെട്ടിൽ കുവൈത്ത് കേരള ഇസ്ലാഹി സെൻറർ സംഘടിപ്പിക്കുന്ന കാമ്പയിനിന്റെ ഭാഗമായാണ് സെമിനാർ.
വെള്ളിയാഴ്ച വൈകിട്ട് ഏഴിന് ഖൈത്താൻ ഇന്ത്യൻ കമ്യൂണിറ്റി സ്കൂൾ ഓഡിറ്റോറിയത്തിൽ സംഘടിപ്പിക്കുന്ന സെമിനാറിൽ കെ.സി. മുഹമ്മദ് നജീബ് വിഷയമവതരിപ്പിച്ച് സംസാരിക്കും. ചർച്ചയിൽ കുവൈത്തിലെ വിവിധ മത, രാഷ്ട്രീയ സംഘടന പ്രതിനിധികള്‍ പങ്കെടുക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.