< Back
Kuwait
KMCT Nurul Huda Madrasa organized a student fest
Kuwait

കെഎംസിടി നൂറുൽ ഹുദാ മദ്രസ വിദ്യാർഥി ഫെസ്റ്റ് സംഘടിപ്പിച്ചു‌

Web Desk
|
7 Feb 2026 4:59 PM IST

2026 ജനുവരി 22 വ്യാഴാഴ്ച രാത്രി 8നാണ് പരിപാടി ആരംഭിച്ചത്

കുവൈത്ത് സിറ്റി: കുവൈത്തിൽ കെഎംസിടിയുടെ കീഴിൽ പ്രവർത്തിക്കുന്ന നൂറുൽ ഹുദാ മദ്രസയുടെ മദ്രസ ഫെസ്റ്റ് 2026 സംഘടിപ്പിച്ചു. 2026 ജനുവരി 22 വ്യാഴാഴ്ച രാത്രി 8 മണിക്ക് സ്വാലിഹ് മൗലവിയുടെ അധ്യക്ഷതയിലാണ് പരിപാടി ആരംഭിച്ചത്. കെഎംസിടി ചെയർമാൻ മുസ്തഫ കാരി പരിപാടി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് യൂസഫ് അൽ ഹാദി സ്വാഗതം പറഞ്ഞു. അഷ്റഫ് ഏകരൂർ കരിയർ ഗൈഡൻസ് ക്ലാസിന് നേതൃത്വം നൽകി.

ജനുവരി 24 വെള്ളിയാഴ്ച രാവിലെ മുതലാണ് മദ്രസാ വിദ്യാർഥികളുടെ കലാ–സാഹിത്യ മത്സരങ്ങൾ നടന്നത്. ജുമുഅയ്ക്ക് ശേഷം നടന്ന സെഷൻ മാംഗോ ഗ്രൂപ്പ് ചെയർമാൻ റഫീഖ് ഉദ്ഘാടനം ചെയ്തു. തർബിയ–തസ്‌കിയ, ഇസ്ലാമിക സാമ്പത്തികം തുടങ്ങിയ വിഷയങ്ങളിൽ ക്ലാസുകൾ നടന്നു. സമാപന സമ്മേളനം ഹാഫിസ് മുനീർ അൽ ഹസനി ഉദ്ഘാടനം ചെയ്തു. ഖുർആൻ മത്സരത്തിലെ വിജയികൾക്ക് ഫൈസൽ മുബാറക് അൽ ഖാലിദി സമ്മാനങ്ങൾ വിതരണം ചെയ്തു. മെഡക്സ് മെഡിക്കൽ ഗ്രൂപ്പ് ചെയർമാൻ മുഹമ്മദലി അടക്കമുള്ളവർ ചടങ്ങിൽ പങ്കെടുത്തു.

Similar Posts