< Back
Kuwait
ധാർമിക്കിന് കൊയിലാണ്ടി താലൂക്ക് അസോസിയേഷൻ കുവൈത്തിന്റെ കൈത്താങ്ങ്
Kuwait

ധാർമിക്കിന് കൊയിലാണ്ടി താലൂക്ക് അസോസിയേഷൻ കുവൈത്തിന്റെ കൈത്താങ്ങ്

Web Desk
|
7 Jan 2023 10:43 PM IST

റിഹാബ് തൊണ്ടിയിൽ കൊയിലാണ്ടി നഗരസഭ കൗൺസിലര്‍ ഫാസിൽ നടേരിക്ക് ഫണ്ട് കൈമാറി

കുവൈത്ത് സിറ്റി: നടേരി കാവുംവട്ടം സ്വദേശി ബാബുവിന്റെ രക്താർബുദം ബാധിച്ച് മജ്ജ മാറ്റിവെക്കൽ ശസ്ത്രക്രിയക്ക് വിധേയനാകുന്ന നാലര വയസ്സുകാരനായ മകൻ ധാർമിക്കിന് വേണ്ടി കൊയിലാണ്ടി താലൂക്ക് അസോസിയേഷൻ കുവൈത്ത് സമാഹരിച്ച ചികിത്സ സഹായധനം കൈമാറി.റിഹാബ് തൊണ്ടിയിൽ കൊയിലാണ്ടി നഗരസഭ കൗൺസിലര്‍ ഫാസിൽ നടേരിക്ക് ഫണ്ട് കൈമാറി. മൻസൂർ മുണ്ടോത്ത്‌,നജീബ് മണമൽ, ആർ.കെ. അനിൽ കുമാർ എന്നിവർ പങ്കെടുത്തു.

Similar Posts