< Back
Kuwait
കോഴിക്കോട് ഫെസ്റ്റ് 2025 പോസ്റ്റർ പ്രകാശനം ചെയ്തു
Kuwait

കോഴിക്കോട് ഫെസ്റ്റ് 2025" പോസ്റ്റർ പ്രകാശനം ചെയ്തു

Web Desk
|
24 March 2025 10:00 PM IST

മെഡെക്സ് മെഡിക്കൽ ഗ്രൂപ്പ് പ്രസിഡന്റ് & സി.ഇ.ഒ വി.പി. മുഹമ്മദ് അലി ഫെസ്റ്റ് ജനറൽ കൺവീനർ നജീബ് പി വിക്ക് പോസ്റ്റർ നൽകി പ്രകാശനം ചെയ്തു

കുവൈത്ത് സിറ്റി: കോഴിക്കോട് ജില്ലാ അസോസിയേഷൻ കുവൈത്ത് പതിനഞ്ചാം വാർഷികത്തിന്റെ ഭാഗമായ് നടക്കുന്ന മെഗാ പരിപാടിയായ മെഡെക്സ് മെഡിക്കൽ കെയർ കോഴിക്കോട് ഫെസ്റ്റ് 2025 ന്റെ പോസ്റ്റർ പ്രകാശനം നടന്നു. മെഡെക്സ് മെഡിക്കൽ ഗ്രൂപ്പ് പ്രസിഡന്റ് & സി.ഇ.ഒ വി.പി. മുഹമ്മദ് അലി ഫെസ്റ്റ് ജനറൽ കൺവീനർ നജീബ് പി വിക്ക് പോസ്റ്റർ നൽകിയും പ്രകാശനം ചെയ്തു.

യൂണിലിവർ പ്രതിനിധി നബീൽ ഷായും, മറ്റു സ്പോൺസർമാരായ മുഹമ്മദ് അസ്ലം തുടങ്ങിയവരും ആശംസകൾ നേർന്നു സംസാരിച്ചു.

മെയ് 2 വെള്ളിയാഴ്ച്ച വൈകുന്നേരം 5 മണിക്ക്, അബ്ബാസിയയിലെ ഇന്ത്യൻ സെൻട്രൽ സ്‌കൂളിൽ നടക്കുന്ന ഫെസ്റ്റിൽ വിവിധ കലാ-സാംസ്കാരിക പരിപാടികൾ നടക്കും. പ്രശസ്ത കീബോർഡിസ്റ്റ് സുശാന്ത്യും ടീമും നേതൃത്വം നൽകുന്ന സംഗീത വിരുന്നിൽ ഗായകർ അക്ബർ ഖാൻ, സജ്ലി സലീം, സലീൽ സലീം, സൗമ്യ വിഷ്ണു എന്നിവർ പങ്കെടുക്കും. അസോസിയേഷൻ പ്രസിഡന്റ് രാഗേഷ് പറമ്പത്ത് അധ്യക്ഷത വഹിച്ചു.

അസോസിയേഷൻ രക്ഷാധികാരിയും സ്പോൺസറുമായ സിറാജ് എരഞ്ഞിക്കൽ, പ്രമോദ് ആർ.ബി, അബ്ദുൽ നജീബ് ടി.കെ, വിവിധ വിംഗ് കൺവീനർമാരായ ജാവേദ് ബിൻ ഹമീദ് (സ്പോൺസർഷിപ്പ്), നിജാസ് കാസിം (പ്രോഗ്രാം), ഷാഫി കൊല്ലം (കൂപ്പൺ), ഫൈസൽ കെ (സ്റ്റേജ്), മുസ്തഫ മൈത്രി (പബ്ലിസിറ്റി), സന്തോഷ് കുമാർ (സുവനീർ), മഹിളാ വേദി സെക്രട്ടറി രേഖ ടി.എസ്, ഓർഗനൈസിംഗ് സെക്രട്ടറി സന്തോഷ് ഒ.എം, വെബ് & ഐ.ടി. സെക്രട്ടറി സിദ്ദിഖ് കൊടുവള്ളി, ഏരിയ പ്രസിഡന്റുമാരായ നിസാർ ഇബ്രാഹിം, താഹ കെ വി, ജിനേഷ്, ഷറഫുദ്ദീൻ കണ്ണേത്ത് തുടങ്ങിയവർ പങ്കെടുത്തു. അസോസിയേഷൻ ജനറൽ സെക്രട്ടറി ഷാജി കെ വി സ്വാഗതവും, ട്രഷറർ ഹനീഫ് സി നന്ദിയും പറഞ്ഞു.

Related Tags :
Similar Posts