< Back
Kuwait

Kuwait
കെ.പി.ടി.സിയുടെ ഇലക്ട്രിക് ബസുകൾ ജനുവരിയിൽ നിരത്തിലിറങ്ങും
|26 Dec 2022 10:15 AM IST
ചൈന ആസ്ഥാനമായുള്ള കിങ്ലോങ് കമ്പനിയാണ് ബസ് നിർമ്മിക്കുന്നത്
കുവൈത്ത് പൊതുഗതാഗത കമ്പനിയായ കെ.പി.ടി.സിയുടെ ഇലക്ട്രിക് ബസ് ജനുവരി ഒന്നിന് നിരത്തിലിറങ്ങും. കുവൈത്ത് ചൈനീസ് അംബാസഡർ ഷാങ് ജിയാൻവെയ്, അഹമ്മദ് അൽ മുതവ എന്നിവരുടെ സാന്നിധ്യത്തിൽ ഇലക്ട്രിക് ബസിന്റെ ഔദ്യോഗിക ലോഞ്ച് നടന്നു.

ചൈന ആസ്ഥാനമായുള്ള കിങ്ലോങ് കമ്പനിയാണ് ഇലക്ട്രിക് ബസ് നിർമ്മിക്കുന്നത്. ഇലക്ട്രിക് ബസിന്റെ വരവോടെ അന്തരീക്ഷ മലനീകരണം കുറയുമെന്നും പൊതുഗതാഗത സൗകര്യം വിപുലപ്പെടുത്തുവാനും മെച്ചപ്പെടുത്തുവാനും സഹായകരമാകുമെന്നും കുവൈത്ത് പബ്ലിക് ട്രാൻസ്പോർട്ട് കമ്പനി സി.ഇ.ഒ മൻസൂർ അൽസാദ് പറഞ്ഞു.