< Back
Kuwait
Kuda Kuwait Iftar meet
Kuwait

കുട കുവൈത്ത് ഇഫ്താർ സംഗമം സംഘടിപ്പിച്ചു

Web Desk
|
29 March 2025 7:27 PM IST

റോയൽ സീഗൾ ഗ്രൂപ് ചെയർമാൻ സുനിൽ പറക്കപ്പാടത്ത് ഉദ്ഘാടനം ചെയ്തു

കുവൈത്ത് സിറ്റി: കേരളത്തിലെ ജില്ല സംഘടനകളുടെ കുവൈത്തിലെ കൂട്ടായ്മ കേരള യുനൈറ്റഡ് ഡിസ്ട്രിക്ട് അസോസിയേഷൻ (കുട കുവൈത്ത്) ഇഫ്താർ സംഗമം ദെജീജ് മെട്രോ ഹാളിൽ സംഘടിപ്പിച്ചു. ജനറൽ കൺവീനർ മാർട്ടിൻ മാത്യു അധ്യക്ഷത വഹിച്ചു. റോയൽ സീഗൾ ഗ്രൂപ് ചെയർമാൻ സുനിൽ പറക്കപ്പാടത്ത് ഉദ്ഘാടനം ചെയ്തു. ഡോ. അലിഫ് ഷുക്കൂർ മുഖ്യപ്രഭാഷണം നടത്തി.

ഗ്രാൻഡ് ഹൈപ്പർ കുവൈത്ത് റീജ്യനൽ ഡയറക്ടർ അയ്യൂബ് കച്ചേരി, മെട്രോ മെഡിക്കൽ ഗ്രൂപ് ചെയർമാൻ ഹംസ പയ്യന്നൂർ, കുട കൺവീനർമാരായ എം.എ. നിസാം, സന്തോഷ് പുനത്തിൽ, തങ്കച്ചൻ ജോസഫ്, മുൻ ഭാരവാഹികളായ ഷൈജിത്ത്, പ്രേംരാജ്, ചെസിൽ ചെറിയാൻ, അലക്‌സ് മാത്യു, സാമൂഹിക സംഘടന നേതാക്കാൾ, ജില്ല അസോസിയേഷൻ പ്രതിനിധികൾ എന്നിവർ ആശംസ അറിയിച്ചു.

കൺവീനർ സക്കീർ പുതുനഗരം സ്വാഗതവും കൺവീനർ ജിനേഷ് ജോസ് നന്ദിയും പറഞ്ഞു. കുട എക്‌സിക്യൂട്ടിവ് കമ്മിറ്റി അംഗങ്ങൾ, ജില്ല കമ്മിറ്റി അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.

Similar Posts