< Back
Kuwait
കുവൈത്ത് എയർവേസും എസ്.ടി.സിയും കൈകോർക്കുന്നു
Kuwait

കുവൈത്ത് എയർവേസും എസ്.ടി.സിയും കൈകോർക്കുന്നു

Web Desk
|
23 Aug 2025 3:57 PM IST

ടെലികമ്മ്യൂണിക്കേഷൻ, വ്യോമയാനം, സാങ്കേതികവിദ്യ മേഖലകളിലാണ് സഹകരണം ലക്ഷ്യമിടുന്നത്

കുവൈത്ത് സിറ്റി: ടെലികമ്മ്യൂണിക്കേഷൻസ്, വ്യോമയാനം, സാങ്കേതികവിദ്യ എന്നീ മേഖലകളിലെ സഹകരണം ശക്തിപ്പെടുത്തുന്നതിനായി കരാറൊപ്പിട്ട് കുവൈത്ത് എയർവേയ്‌സും കുവൈത്ത് ടെലികമ്മ്യൂണിക്കേഷൻസ് കമ്പനി (എസ്‌ടി‌സി)യും. പൊതു, സ്വകാര്യ മേഖലകളുമായുള്ള പങ്കാളിത്തം വികസിപ്പിക്കുന്നതിന്റെ ഭാ​ഗമായാണ് എസ്.ടി.സിയുമായുള്ള കരാറെന്ന് കുവൈത്ത് എയർവേയ്‌സ് ചെയർമാൻ അബ്ദുൽ മൊഹ്‌സെൻ അൽ ഫഗാൻ പറഞ്ഞു.വ്യോമഗതാഗതം, വിവരസാങ്കേതികവിദ്യ, നിർമിതബുദ്ധി എന്നിവയുൾപ്പെടെയുള്ള മേഖലകളിലേക്ക് സഹകരണം വ്യാപിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

സാങ്കേതിക വൈദഗ്ധ്യം കൈമാറ്റം ചെയ്യുന്നതിനും ഡിജിറ്റൽ സംവിധാനങ്ങളുടെ വികസനത്തിനും നൂതന ആശയവിനിമയ പരിഹാരങ്ങൾക്കും കരാർ വ്യവസ്ഥ ചെയ്യുന്നു. കുവൈത്ത് എയർവേസ് ജീവനക്കാർക്കായി പ്രവർത്തന കാര്യക്ഷമതയും സേവന നിലവാരവും മെച്ചപ്പെടുത്തുന്നതിനുള്ള പരിശീലന പരിപാടികളും ഇതിൽ ഉൾപ്പെടുന്നു. രണ്ട് കമ്പനികളുടെയും ഉപഭോക്താക്കൾക്ക് പ്രത്യേക ആനുകൂല്യങ്ങൾ ലഭിക്കും. കൂടാതെ, എയർലൈനിന്റെ ഒയാസിസ് ക്ലബ് കാർഡ് എസ്‌.ടി‌.സി ക്ലയന്റുകൾക്ക് ലഭ്യമാക്കും. കരാർ കുവൈത്തിന്റെ ഡിജിറ്റൽ പരിവർത്തനം വേ​ഗത്തിലാക്കാനുള്ള ചുവടുവെപ്പാണെന്ന് എസ്‌.ടി‌.സി ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ മൊആതാസ് അൽ ദറാബ് വിശേഷിപ്പിച്ചു.

Similar Posts