< Back
Kuwait
Kuwait Airways launches home luggage delivery service
Kuwait

കുവൈത്ത് എയർവേയ്സ് ഹോം ലഗേജ് ഡെലിവറി സേവനം ആരംഭിച്ചു

Web Desk
|
13 April 2024 8:48 PM IST

ടേക്ക് ഓഫിന് 12 മണിക്കൂർ മുമ്പ് വെബ്സൈറ്റ് വഴിയോ അപ്ലിക്കേഷൻ വഴിയോ സേവനം അഭ്യർത്ഥിക്കണം

കുവൈത്ത് ദേശീയ വിമാന കമ്പനിയായ കുവൈത്ത് എയർവേയ്സ് ഹോം ലഗേജ് ഡെലിവറി സേവനം ആരംഭിച്ചു. തുടക്കത്തിൽ ലണ്ടനിൽ നിന്ന് എത്തുന്ന യാത്രക്കാർക്കാണ് സേവനം ലഭ്യമാവുക. താമസിയാതെ ഹോം ലഗേജ് ഡെലിവറി സേവനം മറ്റ് യാത്രക്കാർക്കും ലഭ്യമാക്കുമെന്ന് എയർവേയ്സ് അധികൃതർ അറിയിച്ചു. ടേക്ക് ഓഫിന് 12 മണിക്കൂർ മുമ്പ് വെബ്സൈറ്റ് വഴിയോ അപ്ലിക്കേഷൻ വഴിയോ സേവനം അഭ്യർത്ഥിക്കണം.

ഉപഭോക്താക്കൾക്ക് യാത്രകൾ എളുപ്പമാക്കുന്നതിന്റെയും മികച്ച സേവനം നൽകുന്നതിന്റെയും ഭാഗമായാണ് പുതിയ സൗകര്യം ഒരുക്കിയതെന്ന് കുവൈത്ത് എയർവേയ്സ് ചെയർമാൻ അബ്ദുൽ മുഹ്സിൻ സാലിം അൽ ഫഖാൻ അറിയിച്ചു. വേനൽക്കാലങ്ങളിലെ തിരക്ക് കണക്കിലെടുത്ത് കൂടുതൽ വിമാന സർവീസുകൾ ആരംഭിക്കുമെന്ന് കുവൈത്ത് എയർവേയ്സ് അധികൃതർ അറിയിച്ചു.

Similar Posts