< Back
Kuwait

Kuwait
വരുമാനത്തിലും യാത്രക്കാരിലും വർധനവ്; ഈ വർഷം മികച്ച പ്രകടനവുമായി കുവൈത്ത് എയർവേസ്
|27 July 2025 7:48 PM IST
ഈ വർഷത്തെ രണ്ടാം പാദത്തിൽ 324 മില്യൺ ഡോളർ വരുമാനം നേടി
കുവൈത്ത് സിറ്റി: കുവൈത്ത് എയർവേസിന്റെ വരുമാനത്തിലും യാത്രക്കാരുടെ എണ്ണത്തിലും വർധനവ്. ഈ വർഷത്തെ രണ്ടാം പാദത്തിൽ 324 മില്യൺ ഡോളറിന്റെ വരുമാനമാണ് നേടിയത്. ആദ്യ പാദത്തെ അപേക്ഷിച്ച് 6% വര്‍ധനവാണെന്ന് കമ്പനി അറിയിച്ചു. പ്രവർത്തന വരുമാനം 285 മില്യൺ ഡോളറായി 14 ശതമാനം വർധിച്ചപ്പോള്‍, പ്രവർത്തന ചെലവിൽ 20 ശതമാനം കുറവുണ്ടായി. 2025 ലെ രണ്ടാം പാദത്തിൽ പുറപ്പെടൽ വിമാനങ്ങളുടെ എണ്ണം 9 ശതമാനം വര്‍ദ്ധിച്ച് 7,063 ആയതായും കമ്പനി അറിയിച്ചു. അതോടൊപ്പം മൊത്തം യാത്രക്കാരുടെ എണ്ണം ഒരു ദശലക്ഷം കടന്നുവെന്നും കുവൈത്ത് എയർവേസ് അറിയിച്ചു.
1953ൽ കുവൈത്ത് നാഷനൽ എയർവേസ് ലിമിറ്റഡ് എന്ന പേരിൽ സ്ഥാപിതമായ കുവൈത്ത് എയർവേസ് 1954 മാർച്ചിൽ ആദ്യ വിമാന സർവീസുകൾ ആരംഭിച്ചു. 1962ൽ കുവൈത്ത് സർക്കാർ പൂർണമായും എയർവേസിനെ പൂർണമായും ഏറ്റെടുത്തു.