< Back
Kuwait
Civil Aviation Authority warns of delays in flights in Kuwait due to A320 emergency maintenance
Kuwait

കനത്ത മൂടൽമഞ്ഞ്; വിമാനങ്ങൾ വഴിതിരിച്ചുവിടാൻ സാധ്യതയുണ്ടെന്ന് കുവൈത്ത് എയർവേയ്സ്

Web Desk
|
12 Nov 2025 1:29 PM IST

വഴിതിരിച്ചുവിടലുകൾ താത്കാലികമായിരിക്കുമെന്നും കാലാവസ്ഥ മെച്ചപ്പെട്ടാൽ ഒഴിവാക്കുമെന്നും എയർലൈൻ

കുവൈത്ത് സിറ്റി: കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് വരുന്ന വിമാനങ്ങൾ താത്കാലികമായി വഴിതിരിച്ചുവിടാൻ സാധ്യതയുണ്ടെന്ന് കുവൈത്ത് എയർവേയ്സ്. രാജ്യത്തിന്റെ പല ഭാഗങ്ങളിലും മൂടൽമഞ്ഞ് രൂപപ്പെടാൻ സാധ്യതയുള്ളതിനാലാണ് മുന്നറിയിപ്പ്. വഴിതിരിച്ചുവിടലുകൾ താത്കാലികമായിരിക്കുമെന്നും കാലാവസ്ഥ മെച്ചപ്പെട്ടാൽ ഒഴിവാക്കുമെന്നും എയർലൈൻ പ്രസ്താവനയിൽ വിശദീകരിച്ചു.

കാലാവസ്ഥാ നിരീക്ഷണം നടത്തിവരുന്നതായി സിവിൽ ഏവിയേഷനും അറിയിച്ചു. യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ സേവനം നൽകുന്ന എല്ലാ വിമാനക്കമ്പനികളുമായും ഏകോപിച്ച് പ്രവർത്തിക്കുകയാണെന്നും വ്യക്തമാക്കി.

കുവൈത്ത് വിമാനത്താവളത്തിൽ എത്തുന്നതും പുറപ്പെടുന്നതുമായ വിമാനങ്ങൾ അടിയന്തര സാഹചര്യങ്ങൾ അതനുസരിച്ച് പുനഃക്രമീകരിക്കും. ബുക്കിങിൽ നൽകിയിരിക്കുന്ന കോൺടാക്റ്റ് വഴി യാത്രക്കാർക്ക് അപ്ഡേറ്റുകൾ ലഭിക്കുമെന്ന് കുവൈത്ത് എയർവേയ്സ് അറിയിച്ചു. കസ്റ്റമർ സർവീസ് കാൾ സെൻറർ, വാട്‌സ്ആപ്പ് സർവീസ്, ഒഫീഷ്യൽ വെബ്‌സൈറ്റ് എന്നിവ വഴി വിവരങ്ങൾ അറിയാമെന്നും എയർലൈൻ വ്യക്തമാക്കി.കസ്റ്റമർ സർവീസ് കാൾ സെൻറർ: +965 24345555. വാട്‌സ്ആപ്പ്: +965 22200171

കുവൈത്ത് കാലാവസ്ഥാ വകുപ്പ് പുറപ്പെടുവിച്ച പ്രവചനത്തെ തുടർന്നാണ് മുന്നറിയിപ്പ്. ബുധനാഴ്ച മുതൽ മൂടൽമഞ്ഞ് രൂപപ്പെടാനുള്ള സാധ്യതയുണ്ടെന്നും ചില പ്രദേശങ്ങളിൽ ദൂരക്കാഴ്ച 1,000 മീറ്ററിൽ താഴെയായിരിക്കുമെന്നും കാലാവസ്ഥാ വകുപ്പ് ആക്ടിംഗ് ഡയറക്ടർ ധരാർ അൽഅലി പറഞ്ഞിരുന്നു.

Similar Posts