< Back
Kuwait
ദേശീയ ഐക്യത്തിനും സഹകരണത്തിനും ആഹ്വാനം ചെയ്ത് കുവൈത്ത് അമീർ
Kuwait

ദേശീയ ഐക്യത്തിനും സഹകരണത്തിനും ആഹ്വാനം ചെയ്ത് കുവൈത്ത് അമീർ

Web Desk
|
26 April 2022 12:46 AM IST

പ്രതികൂല സാഹചര്യങ്ങൾക്കും വെല്ലുവിളികൾക്കുമെതിരെയുള്ള പ്രതിരോധകോട്ടയാണ് ഐക്യമെന്ന് അമീർ പറഞ്ഞു

ദേശീയ ഐക്യത്തിനും സഹകരണത്തിനും ആഹ്വാനം ചെയ്തു കുവൈത്ത് അമീർ. പ്രതികൂല സാഹചര്യങ്ങൾക്കും വെല്ലുവിളികൾക്കുമെതിരെയുള്ള പ്രതിരോധകോട്ടയാണ് ഐക്യമെന്ന് അമീർ പറഞ്ഞു. റമദാൻ അവസാനപത്തിന്‍റെ ഭാഗമായുള്ള പ്രസംഗത്തിലാണ് അമീർ ശൈഖ് നവാഫ് അൽ അഹമ്മദ് അസ്വബാഹിന്റെ ആഹ്വാനം.

മാതൃരാജ്യത്തെ സംരക്ഷിക്കാനുള്ള ഏറ്റവും ശക്തമായ ആയുധമാണ് ഐക്യം. പ്രതികൂല സാഹചര്യങ്ങൾക്കും വെല്ലുവിളികൾക്കുമെതിരെയുള്ള പ്രതിരോധകോട്ടയാണതെന്നും റമദാൻ പ്രസംഗത്തിൽ ഉപഅമീർ ശൈഖ് മിഷാൽ അൽ അഹമ്മദ് അസ്വബാഹ് പറഞ്ഞു. രാഷ്ട്ര പുനർനിർമാണം ക്ഷമയും കഠിനാധ്വാനവും ആവശ്യമുള്ള പ്രക്രിയയാണ്. ഒരു ദിവസം കൊണ്ട് സാധ്യമാകുന്ന ഒന്നല്ല ഇത്.

എല്ലാ ജനങ്ങളും യോജിച്ച് രാജ്യത്തെ ഉയരങ്ങളിലേക്ക് നയിക്കണം. സുരക്ഷ ഉറപ്പാക്കാൻ ആവശ്യമായ ഏത് കർശന നടപടികൾക്കും രാജ്യം തയറാകും. ഭരണഘടനയും പൈതൃകവും സംസ്കാരവും ഉയർത്തിപ്പിടിക്കുകയും ജനാധിപത്യ സമീപനം കാത്തുസൂക്ഷിക്കുകയും ചെയ്യുന്നത് തുടരും. മുൻ അമീർ ശൈഖ് സബാഹ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹിന്‍റെ ഓർമ്മകൾ വെല്ലുവിളികൾ നേരിടാൻ രാജ്യത്തിന് പ്രചോദനമാണെന്നും സന്ദേശത്തിൽ ചൂണ്ടിക്കാട്ടി.

Related Tags :
Similar Posts