< Back
Kuwait

Kuwait
കുവൈത്ത് ദേശീയ ദിന അവധികൾ പ്രഖ്യാപിച്ചു
|18 Jan 2023 10:37 PM IST
വെള്ളിയാഴ്ച മുതൽ തുടർച്ചയായ നാലുദിവസം രാജ്യത്ത് പൊതു അവധിയാകും
കുവൈത്ത് സിറ്റി:കുവൈത്ത് ദേശീയ ദിന അവധികൾ പ്രഖ്യാപിച്ചു. കഴിഞ്ഞ ദിവസം കൂടിയ മന്ത്രിസഭ യോഗമാണ് ഇക്കാര്യത്തിൽ തീരുമാനമെടുത്തത്. ദേശീയ വിമോചന ദിനങ്ങൾക്കൊപ്പം രണ്ടു ദിവസത്തെ വാരാന്ത്യ അവധി കൂടി വരുന്നതിനാൽ വെള്ളിയാഴ്ച മുതൽ തുടർച്ചയായ നാലുദിവസം രാജ്യത്ത് പൊതു അവധിയാകും. ഫെബ്രുവരി 19 ന് ഇസ്റാഅ് - മിഅ്റാജ് അവധിക്കും മന്ത്രിസഭാ യോഗം അംഗീകാരം നല്‍കി.