< Back
Kuwait
കുവൈത്തില്‍ ആഭ്യന്തര-പ്രതിരോധ മന്ത്രിമാര്‍ സത്യപ്രതിജ്ഞ ചെയ്തു
Kuwait

കുവൈത്തില്‍ ആഭ്യന്തര-പ്രതിരോധ മന്ത്രിമാര്‍ സത്യപ്രതിജ്ഞ ചെയ്തു

Web Desk
|
10 March 2022 12:35 PM IST

കുവൈത്തില്‍ ശൈഖ് അഹ്‌മദ് നവാഫ് അല്‍ അഹ്‌മദ് അസ്സബാഹിനെ ആഭ്യന്തര മന്ത്രിയായും ശൈഖ് തലാല്‍ ഖാലിദ് അല്‍ അഹ്‌മദ് അസ്സബാഹിനെ പ്രതിരോധ മന്ത്രിയായും നിയമിച്ചു.

പ്രത്യേക അമീരി ഉത്തരവ് പ്രകാരമാണ് നിയമനം. ഇരുവര്‍ക്കും ഉപപ്രധാന മന്ത്രി പദവിയുമുണ്ട്. പാര്‍ലമെന്റും സര്‍ക്കാരും തമ്മിലുള്ള ഭിന്നതയുടെ പശ്ചാത്തലത്തില്‍ ആഭ്യന്തര, പ്രതിരോധ മന്ത്രിമാര്‍ കഴിഞ്ഞ മാസം രാജിവെച്ചിരുന്നു.

ഈ ഒഴിവിലേക്കാണ് ഇപ്പോള്‍ പുതിയ മന്ത്രിമാരെ നിയോഗിച്ചത്. ഇരുവരും അമീര്‍ശൈഖ് നവാഫ് അല്‍ അഹമ്മദ് അല്‍ സബാഹിന് മുന്നില്‍ സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റു.

Similar Posts