< Back
Kuwait
കുവൈത്ത് ഔകാഫ് മന്ത്രാലയം ജീവനക്കാരുടെ   ഈ മാസത്തെ ശമ്പളം നേരത്തെ നല്‍കും
Kuwait

കുവൈത്ത് ഔകാഫ് മന്ത്രാലയം ജീവനക്കാരുടെ ഈ മാസത്തെ ശമ്പളം നേരത്തെ നല്‍കും

Web Desk
|
27 April 2022 2:53 PM IST

കുവൈത്ത് ഔകാഫ് മന്ത്രാലയം ജീവനക്കാരുടെ ഏപ്രില്‍ മാസത്തെ ശമ്പളം നേരത്തെ നല്‍കുമെന്ന് ഔകാഫ് മന്ത്രാലയം അറിയിച്ചു.

ഈദ് അവധിക്കു മുന്‍പ് ജീവനക്കാരുടെ ബാങ്ക് അകൗണ്ടുകളില്‍ ശമ്പളം എത്തുന്നതിനുള്ള നടപടികള്‍ പൂര്‍ത്തിയായതായി ഔകാഫ് അണ്ടര്‍ സെക്രട്ടറി ഫരീദ് അല്‍ ഇമാദിപറഞ്ഞു.

പേ റോള്‍ റിപ്പോര്‍ട്ട് വേഗത്തില്‍ പൂര്‍ത്തിയാക്കുകയും അംഗീകാരം നല്‍കി ബാങ്കുകളിലേക്ക് അയക്കുകയും ചെയ്തിട്ടുണ്ട്. ഇതിനുള്ള നടപടികള്‍ ത്വരിതപ്പെടുത്തിയ, മന്ത്രാലയത്തിന്റെ കമ്മീഷണിങ് സിസ്റ്റം മാനേജ്മെന്റ് കമ്മിറ്റിയുടെ പ്രവര്‍ത്തനങ്ങളെ അദ്ദേഹം അഭിനന്ദിച്ചു.

Similar Posts