< Back
Kuwait
നമ്മുടെ മെനുവിൽ വേണ്ട; കുവൈത്തിൽ പ്രാണികളെ ഭക്ഷണമായി ഉപയോഗിക്കുന്നത് കർശനമായി നിരോധിച്ചു
Kuwait

'നമ്മുടെ മെനുവിൽ വേണ്ട'; കുവൈത്തിൽ പ്രാണികളെ ഭക്ഷണമായി ഉപയോഗിക്കുന്നത് കർശനമായി നിരോധിച്ചു

Web Desk
|
12 Feb 2025 5:54 PM IST

കുവൈത്ത് സിറ്റി: കുവൈത്തിൽ പ്രാണികളെ ഭക്ഷണമായി ഉപയോഗിക്കുന്നത് കർശനമായി നിരോധിച്ചു. എല്ലാത്തരം പ്രാണികളെയും പുഴുക്കളെയും ഭക്ഷണത്തിൽ ഉപയോഗിക്കുന്നത് നിരോധിച്ചതായി ജനറൽ അതോറിറ്റി ഫോർ ഫുഡ് ആൻഡ് ന്യൂട്രീഷൻ അറിയിച്ചു. 2023-ൽ ടെക്‌നിക്കൽ കമ്മിറ്റി എടുത്ത തീരുമാനത്തിന്റെ ഭാഗമായാണ് നടപടി.

ഗൾഫ് രാജ്യങ്ങളുടെ പൊതു നിയമം 'ഹലാൽ ഫുഡിനായുള്ള പൊതു ആവശ്യകതകൾ' പ്രകാരം എല്ലാത്തരം പ്രാണികളെയും പുഴുക്കളെയും ഭക്ഷണത്തിൽ ഉപയോഗിക്കുന്നത് നിരോധിച്ചിട്ടുണ്ട്. പ്രാണികളടങ്ങിയ ഭക്ഷ്യ ഉൽപന്നങ്ങൾ കുവൈത്തിലേക്ക് ഇറക്കുമതി ചെയ്യാൻ അനുവദിക്കില്ലെന്നും അധികൃതർ അറിയിച്ചു. ഈ വിഷയത്തിൽ എല്ലാ കാര്യങ്ങളും സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്നും ബന്ധപ്പെട്ട വകുപ്പുകൾ അറിയിച്ചു.

Similar Posts