< Back
Kuwait
ഉപഭോക്താക്കളുടെ പരാതികൾ സ്വീകരിക്കാൻ ഓൺലൈൻ സംവിധാനം ഒരുക്കി കുവൈത്ത് സെൻട്രൽ ബാങ്ക്
Kuwait

ഉപഭോക്താക്കളുടെ പരാതികൾ സ്വീകരിക്കാൻ ഓൺലൈൻ സംവിധാനം ഒരുക്കി കുവൈത്ത് സെൻട്രൽ ബാങ്ക്

Web Desk
|
5 Dec 2022 10:58 PM IST

ഉപഭോക്താക്കളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും സേവനങ്ങൾ വർദ്ധിപ്പിക്കുന്നതിനുമാണ് പുതിയ സംവിധാനം

ഉപഭോക്താക്കളുടെ പരാതികൾ സ്വീകരിക്കാൻ ഓൺലൈൻ സംവിധാനം ഒരുക്കി കുവൈത്ത് സെൻട്രൽ ബാങ്ക്. ഉപഭോക്താക്കളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും സേവനങ്ങൾ വർദ്ധിപ്പിക്കുന്നതിനുമാണ് പുതിയ സംവിധാനം ഒരുക്കുന്നതെന്ന് അധികൃതർ അറിയിച്ചു.

രാജ്യത്തെ ധനകാര്യ മേഖലയിലെ പരാതികള്‍ കേന്ദ്രീകൃതമാക്കുന്നതിന്‍റെ ഭാഗമായാണ് ഓണ്‍ലൈന്‍ സംവിധാനം ഏര്‍പ്പെടുത്തിയത്. ഇതോടെ ഉപഭോക്താക്കൾക്ക് പരാതികളും അപ്പീലുകളും സെൻട്രൽ ബാങ്ക് ആസ്ഥാനത്ത് നേരിട്ട് സമർപ്പിക്കുന്നതിനുപകരം ഓണ്‍ലൈന്‍ വഴി സമര്‍പ്പിക്കുവാന്‍ സാധിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. രാജ്യത്തെ ബാങ്കുകളില്‍ പരാതി നല്‍കുന്നതിനായി അപേക്ഷകള്‍ ലഭ്യമാണ്.

പരാതി നല്‍കി 15 പ്രവൃത്തി ദിവസത്തിനുള്ളില്‍ ഉപഭോക്താവിന് രേഖാമൂലമുള്ള പ്രതികരണം നല്‍കിയില്ലെങ്കില്‍ ഇടപാടുകാര്‍ക്ക് സെന്‍ട്രല്‍ ബാങ്ക് വെബ്സൈറ്റ് വഴി പരാതി സമര്‍പ്പിക്കാം. അതേസമയം പരാതിയോടൊപ്പം രേഖകളുടെ പകര്‍പ്പുകളും സബ്മിറ്റ്‌ ചെയ്യണമെന്ന് സെൻട്രൽ ബാങ്ക് അധികൃതര്‍ അറിയിച്ചു. പരാതി നല്‍കുന്നതുമായി ബന്ധപ്പെട്ട മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ സിബികെ വെബ്സൈറ്റിലും സോഷ്യൽ മീഡിയ അക്കൗണ്ടുകളിലും പ്രസിദ്ധീകരിച്ചതായി സെൻട്രൽ ബാങ്ക് അറിയിച്ചു.

Similar Posts