< Back
Kuwait
മുസ്ലിം എജ്യുക്കേഷന്‍ സൊസൈറ്റി   കുവൈത്ത് ചാപ്റ്റര്‍ ഇഫ്താര്‍ സംഗമം നടത്തി
Kuwait

മുസ്ലിം എജ്യുക്കേഷന്‍ സൊസൈറ്റി കുവൈത്ത് ചാപ്റ്റര്‍ ഇഫ്താര്‍ സംഗമം നടത്തി

Web Desk
|
15 April 2022 5:45 PM IST

മുസ്ലിം എജ്യുക്കേഷന്‍ സൊസൈറ്റിയുടെ കുവൈത്ത് ചാപ്റ്റര്‍ ഇഫ്താര്‍ സംഗമം നടത്തി. ഖൈത്താന്‍ രാജധാനി റെസ്റ്റോറന്റില്‍ നടന്ന സംഗമത്തില്‍ എം.ഇ.എസ് കുടുംബാംഗങ്ങളും ക്ഷണിക്കപ്പെട്ട അതിഥികളും പങ്കെടുത്തു.

മുഹമ്മദ് റാഫി അദ്ധ്യക്ഷത വഹിച്ചു. അബ്ദുല്‍ ഹമീദ് കൊടുവള്ളി റംസാന്‍ പ്രഭാഷണം നടത്തി. എം.ഇ.എസ് സകാത്ത് സെല്ലിന്റെ പ്രവര്‍ത്തനത്തെ കുറിച്ച് സാദിഖ് അലി വിശദീകരിച്ചു. അശ്‌റഫ് അയൂര്‍, അശ്‌റഫ് പി.ടി, ഖലീല്‍ അടൂര്‍, ഡോ. മുസ്തഫ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Similar Posts