< Back
Kuwait
Kuwait completes first phase of main passenger station design for railway project
Kuwait

ജിസിസി റെയിലിന്റെ ഭാ​ഗമായ കുവൈത്ത് റെയിൽവേ സ്റ്റേഷൻ; ആദ്യഘട്ട ഡിസൈൻ പൂർത്തിയായി

Web Desk
|
4 Nov 2025 3:37 PM IST

സുരക്ഷ, ഗുണനിലവാരം, പ്രവർത്തന കാര്യക്ഷമത എന്നിവ ഉറപ്പാക്കിയാണ് പദ്ധതിയുടെ രൂപകൽപന

കുവൈത്ത് സിറ്റി: ജിസിസി രാജ്യങ്ങളെ ബന്ധിപ്പിക്കുന്ന റെയിൽ പദ്ധതിയുടെ ഭാ​ഗമായ കുവൈത്ത് റെയിൽവേ സ്റ്റേഷന്റെ ആദ്യഘട്ട ഡിസൈൻ പൂർത്തിയായതായി പബ്ലിക് അതോറിറ്റി ഫോർ റോഡ്സ് ആൻഡ് ലാൻഡ് ട്രാൻസ്പോർട്ട് അതേറിറ്റി. സ്റ്റേഷന്റെ കൺസെപ്ച്വൽ പ്ലാനുകളും ആർക്കിടെക്ചറൽ ഡിസൈനുകളുമാണ് തയ്യാറാക്കിയത്.

അന്താരാഷ്ട്ര തലത്തിലുള്ള സുരക്ഷ, ഗുണനിലവാരം, പ്രവർത്തന കാര്യക്ഷമത എന്നിവ ഉറപ്പാക്കിയാണ് പദ്ധതിയുടെ രൂപകൽപന. യാത്രക്കാർക്ക് മികച്ച അനുഭവം നൽകുന്ന സമഗ്ര സേവന-വാണിജ്യ സൗകര്യങ്ങളും പദ്ധതിയിലുണ്ട്.

Similar Posts