< Back
Kuwait
Kuwait congratulates US President
Kuwait

സ്വാതന്ത്ര്യ ദിനത്തിൽ യു.എസ് പ്രസിഡന്റ് ജോസഫ് ബൈഡന് ആശംസകള്‍ നേര്‍ന്ന് കുവൈത്ത്

Web Desk
|
5 July 2023 7:39 AM IST

അമേരിക്കയുടെ 247-ാമത് സ്വാതന്ത്ര്യ ദിനത്തിൽ യു.എസ് പ്രസിഡന്റ് ജോസഫ് ബൈഡന് കുവൈത്ത് ആശംസകള്‍ നേര്‍ന്നു. കുവൈത്ത് അമീർ ശൈഖ് നവാഫ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹ്, കിരീടാവകാശി , പ്രധാനമന്ത്രി എന്നിവർ യു.എസ് പ്രസിഡന്റ് ജോസഫ് ബൈഡന് ആശംസാ സന്ദേശമയച്ചു.

യു.എസ് പ്രസിഡന്റിന് ക്ഷേമവും ആരോഗ്യവും നേർന്ന അമീർ, യു.എസിനും ജനങ്ങൾക്കും കൂടുതൽ പുരോഗതിയും വികസനവും കൈവരട്ടെയെന്നും ആശംസിച്ചു. കുവൈത്തിനെയും യു.എസിനെയും ബന്ധിപ്പിക്കുന്ന ചരിത്രപരവും തന്ത്രപരവുമായ ബന്ധങ്ങൾ അമീർ സൂചിപ്പിച്ചു.

Similar Posts