< Back
Kuwait
ഫലസ്തീനിലേക്കുള്ള സഹായം തുടര്‍ന്ന് കുവൈത്ത്
Kuwait

ഫലസ്തീനിലേക്കുള്ള സഹായം തുടര്‍ന്ന് കുവൈത്ത്

Web Desk
|
13 Dec 2023 8:42 AM IST

ഫലസ്തീനിലേക്കുള്ള സഹായം തുടര്‍ന്ന് കുവൈത്ത്. ആംബുലൻസുകളും ഭക്ഷണസാധനങ്ങളും പുതപ്പുകളും ഉൾപ്പെടെ 40 ടൺ വിവിധ സാമഗ്രികളുമായി 39 ാമത് വിമാനം ഈജിപ്തിലെ അൽ അരിഷിലെത്തി.

ഗസ്സയിലെ ജനങ്ങളുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിനുള്ള പിന്തുണ തുടരുമെന്ന് കുവൈത്ത് റെഡ് ക്രസന്റ് സൊസൈറ്റി ഡയറക്ടർ ഖാലിദ് അൽ സെയ്ദ് പറഞ്ഞു.

ഫലസ്തീൻ ജനതയെ സഹായിക്കാൻ സൊസൈറ്റിയുടെ വെബ്‌സൈറ്റ് വഴി സംഭാവന നൽകാൻ അൽ സെയ്ദ് ജനങ്ങളോട് അഭ്യര്‍ഥിച്ചു. വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെ സഹകരണത്തോടെയാണ് ദുരിതാശ്വാസ സഹായങ്ങള്‍ ഗസയില്‍ എത്തിക്കുന്നത്.

Similar Posts