< Back
Kuwait

Kuwait
ബാലവേലയ്‌ക്കെതിരെ കര്‍ശന നടപടിയുമായി കുവൈത്ത്
|18 April 2022 4:30 PM IST
ബാലവേല പ്രോത്സാഹിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാനൊരുങ്ങി കുവൈത്ത്. രാജ്യത്തെ ഹ്യൂമന്‍ റൈറ്റ്സ് സൊസൈറ്റിയാണ് ബാലവേലയ്‌ക്കെതിരെ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.
'ജീവകാരുണ്യ സംഘടനകളും കുട്ടികളോടുള്ള സമീപനവും' എന്ന തലക്കെട്ടില്‍ സംഘടിപ്പിച്ച സെമിനാറിന്റെ ഭാഗമായാണ് കെ.എസ.എച്ച്.ആര്‍ ഇക്കാര്യം ഉന്നയിച്ചത്.
കുട്ടികളെ സ്‌കൂളില്‍ അയക്കേണ്ട പ്രായത്തില്‍ തൊഴിലെടുപ്പിക്കുന്ന രക്ഷിതാക്കള്‍ ഉണ്ടെന്ന് സെമിനാറില്‍ ചൂണ്ടിക്കാട്ടി. കുട്ടികളെ വഴിവാണിഭത്തിനയക്കുന്ന പ്രവണതയും കണ്ട് വരുന്നുണ്ട്. അതും അവസാനിപ്പിക്കണമെന്നും മനുഷ്യാവകാശസമിതി ആവശ്യപ്പെട്ടു.