< Back
Kuwait
Kuwait Crown Prince visits London, Meets Rishi Sunak
Kuwait

ലണ്ടൻ സന്ദർശിച്ച് കുവൈത്ത് കിരീടാവകാശി; ഋഷി സുനക്കുമായി കൂടിക്കാഴ്ച നടത്തി

Web Desk
|
31 Aug 2023 12:11 AM IST

കുവൈത്ത്- ബ്രിട്ടൻ പങ്കാളിത്തത്തിന്റെ 125-ാം വാർഷികം ആഘോഷിക്കുന്നതിനുള്ള ധാരണാപത്രത്തിലും ഇരു രാജ്യങ്ങളും ഒപ്പുവച്ചു.

കുവൈത്ത് കിരീടാവകാശി ശൈഖ് മിശ്അൽ അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹ് ലണ്ടൻ സന്ദർശിച്ചു. തിങ്കളാഴ്ച ബ്രിട്ടനിലെത്തിയ കിരീടാവകാശി പ്രധാനമന്ത്രി ഋഷി സുനക്കുമായി കൂടിക്കാഴ്ച നടത്തി.

ഇരു രാജ്യങ്ങളും തമ്മിലുള്ള നിക്ഷേപ പങ്കാളിത്തം സംബന്ധിച്ച ധാരണാപത്രത്തില്‍ കുവൈത്ത് ഉപപ്രധാനമന്ത്രിയും എണ്ണ മന്ത്രിയുമായ ഡോ. സാദ് അൽ ബറാക്കും ബ്രിട്ടീഷ് സ്റ്റേറ്റ് മന്ത്രി ലോർഡ് ഡൊമിനിക് ജോൺസണും ചേര്‍ന്ന് ഒപ്പുവച്ചു.

കുവൈത്ത് വിദേശകാര്യ മന്ത്രി ശൈഖ് സാലിം, മുതിർന്ന നയതന്ത്ര ഉദ്യോഗസ്ഥർ, വിദേശകാര്യ മന്ത്രാലയ ഉദ്യോഗസ്ഥർ സന്നിഹിതരായിരുന്നു.

കുവൈത്ത്- ബ്രിട്ടൻ പങ്കാളിത്തത്തിന്റെ 125-ാം വാർഷികം ആഘോഷിക്കുന്നതിനുള്ള ധാരണാപത്രത്തിലും ഇരു രാജ്യങ്ങളും ഒപ്പുവച്ചു. ലണ്ടനിൽ കുവൈത്ത് ഇൻവെസ്റ്റ്‌മെന്റ് ഓഫീസ് സ്ഥാപിച്ചതിന്റെ 70ാം വാർഷികത്തിലും കിരീടാവകാശി പങ്കെടുത്തു.



Similar Posts