< Back
Kuwait

Kuwait
ഈദുൽ ഫിത്വ്‌ർ അവധി പ്രഖ്യാപിച്ച് കുവൈത്ത്
|11 March 2026 3:08 PM IST
മാർച്ച് 19ന് പെരുന്നാളായാൽ നാലും 20ന് പെരുന്നാളായാൽ അഞ്ചും ദിവസം അവധി
കുവൈത്ത് സിറ്റി: ഈദുൽ ഫിത്വ്‌ർ അനുബന്ധിച്ച് കുവൈത്തിൽ മന്ത്രാലയങ്ങൾക്കും ഗവൺമെന്റ് സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചു. മാർച്ച് 19ന് പെരുന്നാളായാൽ 19, 20, 21, 22 തീയതികളിലായി നാല് ദിവസത്തെ അവധി ലഭിക്കും. മാർച്ച് 23 തിങ്കളാഴ്ച ജോലികൾ പുനരാരംഭിക്കും.എന്നാൽ മാർച്ച് 20ന് പെരുന്നാളായാൽ 19, 20, 21, 22, 23 തീയതികളിലായി അഞ്ച് ദിവസത്തെ അവധിയും ലഭിക്കും. മാർച്ച് 24 ചൊവ്വാഴ്ച ജോലികൾ പുനരാരംഭിക്കും.