< Back
Kuwait
കുവൈത്തിൽനിന്ന്  ഒരാഴ്ചക്കിടെ 503 വിദേശികളെ നാടുകടത്തി
Kuwait

കുവൈത്തിൽനിന്ന് ഒരാഴ്ചക്കിടെ 503 വിദേശികളെ നാടുകടത്തി

Web Desk
|
14 Dec 2021 9:44 PM IST

ഓരോ മാസവും രണ്ടായിരത്തിലേറെ ആളുകളെയാണ് നാടുകടത്തുന്നത്

കുവൈത്തിൽനിന്ന് കഴിഞ്ഞ ഒരാഴ്ചക്കിടെ 503 വിദേശികളെ നാടുകടത്തി. ഡിസംബർ എട്ടുമുതൽ 14 വരെയുള്ള കണക്കാണ് ആഭ്യന്തര മന്ത്രാലയത്തിലെ പൊതുജന സമ്പർക്ക വിഭാഗം പുറത്തുവിട്ടത്.

വിവിധ നിയമലംഘനങ്ങളുടെ പേരിൽ 255 പുരുഷന്മാരെയും 248 സ്ത്രീകളെയുമാണ് സ്വന്തം രാജ്യത്തേക്ക് തിരിച്ചയച്ചത്. താമസ നിയമലംഘകർ ആണ് ഇവയിൽ ഏറെയും .അനധികൃതമായി ഗാർഹികത്തൊഴിലാളി ഓഫീസ് നടത്തിയവരും , ലൈസൻസില്ലാതെ വാഹനമോടിച്ചവരും നാടുകടത്തപ്പെട്ടവരുടെ കൂട്ടത്തിലുണ്ട് . ആഭ്യന്തര മന്ത്രി ശൈഖ് താമിർ അൽ അലി അസ്സബാഹ്, മന്ത്രാലയം അണ്ടർ സെക്രട്ടറി ലെഫ്റ്റനൻറ് ജനറൽ ശൈഖ് ഫൈസൽ നവാഫ് എന്നിവരുടെ നിർദേശപ്രകാരം സെപ്റ്റംബർ മുതൽ നാടുകടത്തൽ നടപടികൾ വേഗത്തിലാക്കിയിട്ടുണ്ട്.

ഓരോ മാസവും രണ്ടായിരത്തിലേറെ ആളുകളെയാണ് നാടുകടത്തുന്നത്. താമസനിയമലംഘകരെ പിടികൂടാൻ സെപ്റ്റംബറിൽ ആരംഭിച്ച പരിശോധനകാമ്പയിൻ പിടിയിലാകുന്നവരെ പാർപ്പിക്കാൻ സ്ഥലമില്ലാത്തതിനാൽ താത്കാലികമായി നിർത്തിയിരുന്നു . ഇപ്പോൾ നാട് കടത്തൽ കേന്ദ്രത്തിൽ ആളൊഴിഞ്ഞു തുടങ്ങിയതോടെ ഒറ്റപ്പെട്ട രീതിയിൽ പരിശോധന പുനരാരംഭിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം മാത്രം 472 പേരെയാണ് പരിശോധനയിലൂടെ പിടികൂടിയത് .

Related Tags :
Similar Posts