< Back
Kuwait

Kuwait
കുവൈത്തിലെ ഇമാം അല്‍ സാദിഖ് മസ്ജിദ് ആക്രമണം; അഞ്ച് പ്രതികളുടെ വധശിക്ഷ നടപ്പാക്കി
|28 July 2023 11:00 PM IST
സെൻട്രൽ ജയിലിലാണ് തടവുകാരെ തൂക്കിലേറ്റിയത്.
കുവൈത്ത് സിറ്റി: ഇമാം അൽ സാദിഖ് മസ്ജിദ് ആക്രമണ കേസിലെ പ്രതി ഉള്‍പ്പടെയുള്ള അഞ്ചു തടവുകാരുടെ വധശിക്ഷ നടപ്പാക്കിയതായി കുവൈത്ത് പബ്ലിക്ക് പ്രോസിക്യൂഷൻ അറിയിച്ചു.സെൻട്രൽ ജയിലിലാണ് തടവുകാരെ തൂക്കിലേറ്റിയത്. പള്ളി ആക്രമണ കേസിലെ പ്രതി, കൊലപാതകത്തിന് ശിക്ഷിക്കപ്പെട്ട മൂന്നുപേർ, മയക്കുമരുന്ന് കച്ചവടക്കാരൻ എന്നിവർക്കാണ് വധശിക്ഷ വിധിച്ചത്. ഇതില്‍ രണ്ട് പേര്‍ പ്രവാസികളും രണ്ട് പേര്‍ ബിദൂനിയും ഒരാള്‍ സ്വദേശിയുമാണ്.
കഴിഞ്ഞ നവംബറില്‍ ഏഴ് തടവുകാരുടെ കൂട്ട വധശിക്ഷ നടപ്പാക്കിയതിനെ തുടര്‍ന്ന് യൂറോപ്യൻ യൂണിയനിൽ നിന്നും അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനകളിൽ നിന്നും കടുത്ത വിമർശനങ്ങൾ ഉയർന്നിരുന്നു. കൊലപാതകം, മയക്കുമരുന്നുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങൾ എന്നിവക്കാണ് രാജ്യത്ത് വധശിക്ഷ വിധിക്കുന്നത്.