< Back
Kuwait

Kuwait
കുവൈത്തില്‍ അനുഭവപ്പെട്ടത് കാല്‍നൂറ്റാണ്ടിനിടയിലെ ഏറ്റവും ശക്തമായ പൊടിക്കാറ്റ്
|23 May 2022 2:10 PM IST
കുവൈത്തില്‍ കഴിഞ്ഞ ദിവസങ്ങളില്‍ അനുഭവപ്പെട്ടത് കാല്‍നൂറ്റാണ്ടിനിടയിലെ ഏറ്റവും ശക്തമായ പൊടിക്കാറ്റെന്ന് വിലയിരുത്തല്‍. കാലാവസ്ഥ വിദഗ്ധനായ ഹസന്‍ അല്‍ ദഷ്തിയാണ് ഇത്തരമൊരു വിലയിരുത്തല്‍ നടത്തിയത്.
മുന്‍ വര്‍ഷങ്ങളില്‍ ജൂണ്‍ മാസത്തില്‍ അനുഭവപ്പെട്ടിരുന്ന പൊടിക്കാറ്റ് ഇത്തവണ നേരത്തെ എത്തിയതായും കാലാവസ്ഥാ പ്രതിഭാസങ്ങളുടെ രീതിയിലും സ്വഭാവത്തിലും മാറ്റം വന്നിട്ടുണ്ടെന്നാണ് ഇത് സൂചിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. അതിനിടെ തിങ്കളാഴ്ച വൈകിട്ട് പൊടിക്കാറ്റിന് സാധ്യതയുണ്ടെന്നും ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നല്‍കി.