< Back
Kuwait
Kuwait
Kuwait

സൈനിക ഓഫീസ് മേധാവിയുടെ വസതി ആക്രമിച്ച സംഭവത്തില്‍ പ്രതിഷേധം അറിയിച്ച് കുവൈത്ത്

Web Desk
|
17 May 2023 8:35 AM IST

സുഡാന്‍ ഖർത്തൂമിലെ കുവൈത്ത് എംബസി സൈനിക ഓഫീസ് മേധാവിയുടെ വസതി ആക്രമിച്ച സംഭവത്തില്‍ ശക്തമായ പ്രതിഷേധം അറിയിച്ച് കുവൈത്ത് വിദേശകാര്യ മന്ത്രാലയം.

കഴിഞ്ഞ ദിവസമാണ് ഒരു സംഘം അക്രമികള്‍ എംബസ്സി സൈനിക ഓഫീസ് മേധാവിയുടെ വീട് ആക്രമിച്ചത് .ആക്രമണം ഒരുരീതിയിലും അംഗീകരിക്കാനാവുന്നതല്ല. ഇത്തരം ആക്രമണങ്ങള്‍ എല്ലാ അന്താരാഷ്ട്ര നിയമങ്ങളുടെയും 1961 ലെ വിയന്ന കൺവെൻഷന്റെയും നയതന്ത്രബന്ധങ്ങളുടെയും നഗ്നമായ ലംഘനമാണ്.

നയതന്ത്ര കാര്യാലയങ്ങള്‍ സംരക്ഷിക്കുന്നതിനുള്ള നടപടികള്‍ ഉടന്‍ സ്വീകരിക്കണമെന്നും, ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കണമെന്നും സുഡാന്‍ അധികൃതരോട് കുവൈത്ത് വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടു.

Similar Posts