< Back
Kuwait
രണ്ടായിരത്തിലധികം കുടുംബങ്ങൾക്ക് താങ്ങായി കുവൈത്ത് ഫുഡ് ബാങ്ക്
Kuwait

രണ്ടായിരത്തിലധികം കുടുംബങ്ങൾക്ക് താങ്ങായി കുവൈത്ത് ഫുഡ് ബാങ്ക്

Web Desk
|
11 Sept 2024 3:50 PM IST

ഒരു കുടുംബത്തിന് 50 ദീനാറിൻ്റെ രണ്ട് ഫുഡ് കൂപ്പൺ എന്ന രീതിയിലാണ് ഫുഡ് ബാങ്കിൻ്റെ സഹായം

കുവൈത്ത് സിറ്റി: ഔഖാഫ് (എൻഡോവ്‌മെന്റ് ) പബ്ലിക് ഫൗണ്ടേഷന്റെ സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കിയത്. ഒരു കുടുംബത്തിന്റെ ഭക്ഷണാവശ്യം നിറവേറ്റാൻ ഉതകുന്ന തരത്തിൽ രണ്ട് 50 കുവൈത്ത് ദീനാറിന്റെ കൂപ്പൺ നൽകിയെന്ന് ഫുഡ് ബാങ്ക് ചെയർമാൻ മെഷാൽ അൽ അൻസാരി പറഞ്ഞു.

കുവൈത്തിലെ ഒട്ടുമിക്ക കുടുംബങ്ങളുടെയും ആവശ്യം നിറവേറ്റാൻ ബാങ്കിന്റെ ഡാറ്റാബേസ് വിപുലീകരിക്കുകയാണ്. ആവശ്യക്കാരെ സ്വീകരിക്കാനുള്ള ഒരു ടീമും www.kuwaitfoodbank.org എന്ന വെബ്‌സൈറ്റും ബാങ്കിനുണ്ടെന്നും ഇതിലൂടെ വ്യക്തികൾക്കും സംഘങ്ങൾക്കും സഹായമഭ്യർഥിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Similar Posts