Kuwait
കലാ പ്രേമികൾക്കായി കുവൈത്ത് സർക്കാർ   പുതിയ ഒ.ടി.ടി പ്ലാറ്റ്‌ഫോം ആരംഭിക്കും
Kuwait

കലാ പ്രേമികൾക്കായി കുവൈത്ത് സർക്കാർ പുതിയ ഒ.ടി.ടി പ്ലാറ്റ്‌ഫോം ആരംഭിക്കും

Web Desk
|
12 March 2023 7:31 PM IST

കലാ പ്രേമികൾക്കായി കുവൈത്ത് സർക്കാരിന് കീഴിൽ പുതിയ ഒ.ടി.ടി പ്ലാറ്റ്‌ഫോം തുടങ്ങുന്നു. ഇത് സംബന്ധമായ നിക്ഷേപ ബിഡ്ഡിങ് പ്രക്രിയയ്ക്ക് അന്തിമരൂപം നൽകിയതായി ഇൻഫർമേഷൻ മന്ത്രാലയം അറിയിച്ചു.

കുവൈത്തിൽ ആദ്യമായാണ് സർക്കാർ ഒ.ടി.ടി പ്ലാറ്റ്ഫോം ഒരുക്കുന്നത്. ഡിജിറ്റൽ പ്ലാറ്റ്ഫോമിൽ പ്രേക്ഷകർക്ക് സിനിമകളും ഹ്രസ്വചിത്രങ്ങളും ഡോക്യുമെന്ററികളും കാണാൻ സംവിധാനമൊരുക്കും.

രാജ്യത്തെ സംസ്‌കാരം പ്രോത്സാഹിപ്പിക്കുന്ന പരിപാടികൾക്കായിരിക്കും പ്രാധാന്യം നൽകുകയെന്ന് മന്ത്രാലയ വക്താവ് അൻവർ മുറാദ് പറഞ്ഞു. ഒ.ടി.ടിയുടെ ലേലം ഉടൻ നടക്കുമെന്നും അദ്ദേഹം അറിയിച്ചു.

Similar Posts