< Back
Kuwait

Kuwait
ദേശീയദിനം; ബഹ്‌റൈന് കുവൈത്തിന്റെ ആശംസ
|15 Dec 2023 11:26 PM IST
കുവൈത്ത് അമീർ,കിരീടാവകാശി,പ്രധാനമന്ത്രി എന്നിവർ ആഘോഷത്തിന് ആശംസകൾ നേർന്നു സന്ദേശമയച്ചു
ദേശീയദിനം ആഘോഷിക്കുന്ന ബഹ്‌റൈന് കുവൈത്തിന്റെ ആശംസ. കുവൈത്ത് അമീർ,കിരീടാവകാശി,പ്രധാനമന്ത്രി എന്നിവർ ആഘോഷത്തിന് ആശംസകൾ നേർന്നു സന്ദേശമയച്ചു. ബഹ്‌റൈനിൽ ഹമദ് രാജാവിന്റെ കാലഘട്ടത്തിലെ സുപ്രധാന നേട്ടങ്ങളെയും വികസനത്തെയും അമീർ സന്ദേശത്തിൽ അഭിനന്ദിച്ചു.
കിരീടാവകാശിയും പ്രധാനമന്ത്രിയും തങ്ങളുടെ സന്ദേശത്തിൽ ഹമദ് രാജാവിനും ബഹ്‌റൈനും കൂടുതൽ സമൃദ്ധിയും പുരോഗതിയും നേർന്നു.