< Back
Kuwait

Kuwait
റിയാദിൽ നടക്കുന്ന അറബ് ഉച്ചകോടിയില്‍ പങ്കെടുക്കാൻ കുവൈത്തിന് ക്ഷണം
|8 Nov 2023 8:05 AM IST
അടുത്താഴ്ച റിയാദിൽ നടക്കുന്ന അറബ് ഉച്ചകോടിയില്‍ പങ്കെടുക്കാൻ കുവൈത്തിന് സൗദിയുടെ ക്ഷണം.
സൗദി രാജാവ് സൽമാൻ ബിൻ അബ്ദുൽ അസീസിന്റെ ക്ഷണം, കുവൈത്ത് അമീറിന് വേണ്ടി കിരീടാവകാശി ശൈഖ് മിശ്അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹ് സ്വീകരിച്ചു.
ബയാൻ പാലസിൽ നടന്ന കൂടികാഴ്ചയിൽ കുവൈത്തിലെ സൗദി അംബാസഡർ, കിരീടാവകാശിക്ക് ക്ഷണക്കത്ത് കൈമാറി. അമീരി ദിവാൻ കാര്യ മന്ത്രിയും മറ്റ് മുതിർന്ന ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുത്തു.